Welcome to my blog!

Just Think for Now: ഒന്ന് ചിന്തിക്കു

Subscribe to this blog!

Receive the latest posts by email. Just enter your email below if you want to subscribe!

Saturday 30 May 2015

മാങ്ങയെ പ്രേമിച്ച ജനത

മാങ്ങയെ പ്രേമിച്ച ജനത
---------------------------------------------
നല്ല രുചിയുള്ള ഒരു മാങ്ങ . കാഴ്ച്ചയില്‍ മനോഹരം. കണ്ടവരെല്ലാം പരസ്പരം പറഞ്ഞു കിടു രുചിയാണ് എന്ന്. ആളുകള്‍ മാങ്ങയുടെ വിളവെടുപ്പിനു കാത്തിരുന്നു.

മാങ്ങ വലുതാകും തോറും കൂടുതല്‍ ആളുകള്‍ അതിലേക്ക് ആകര്ഷിക്കപെട്ടു. ചിലര്‍ മാങ്ങയെ കുറിച്ച് കവിത എഴുതി. ചിലര്‍ വെള്ള്ലം ഒഴിച്ചു. ചിലര്‍ തോട്ടക്കാരനെ സോപ്പിട്ടു നോക്കി. എല്ലാവര്‍ക്കും ,മാങ്ങ മാത്രം മതി.

നാട്ടിലെ ഒരു ചെറുപ്പക്കാരന്‍ മത്രം മാങ്ങയെ കുറ്റം പറഞ്ഞു. നല്ലൊരു തോട്ടകാരനായ അവനു മാങ്ങയില്‍ പുഴു ഉണ്ടെന്നു മനസ്സിലായി. മാങ്ങ വളരാന്‍ ഇടുന്ന വളവും ശരിയല്ലെന്ന് അവനു അറിയാമായിരുന്നു. മാങ്ങ കൊള്ളിലെന്നു അവന്‍ അവന്‍റെ സുഹൃത്തുക്കളോട് പറഞ്ഞു.

അവര്‍ അപ്പോള്‍ അവനോ നോക്കി കളിയാക്കലിന്റെ സ്വരത്തോടെ പറഞ്ഞു " കിട്ടാത്ത മുന്തിരി പുളിക്കും" tongue emoticonതന്‍റെ കൂട്ടുകാരോട് അവന്‍ പിന്നെ ഒന്നും പറഞ്ഞില്ല.
അവസാനം ആ ദിനം വന്നെത്തി. എല്ലാരും മാവിന് ചുവട്ടില്‍ തലേന്ന് മുതലേ ചെന്നിരുന്നു. ചിലര്‍ മാങ്ങ ലേലം വിളിച്ചു കൊടുക്കണം എന്ന് അഭിപ്രായപെട്ടു.
ഒടുവില്‍ തോട്ടക്കാരന്‍ വിളവെടുത്തു. ആളുകള്‍ തോട്ടക്കാരനെ മറികടന്നു മാങ്ങയെ കൈക്കലാക്കി. കിട്ടിയത് നഷ്ട്ടപെടാതിരിക്കാന്‍ അവര്‍ അപ്പോള്‍ തന്നെ അതിനെ കണ്ണും പൂട്ടി തിന്നു.

തിന്നവരെല്ലാം വീണു തുടങ്ങി. പലരും വീഴുന്നത് കണ്ടിട്ടും ആരും മാങ്ങയെ സംശയിച്ചില്ല എല്ലാരും മാങ്ങയുടെ മോഹ വാലത്തില്‍ പെട്ടു അകത്താക്കുന്ന ദ്രിതിയില്‍ ആയിരുന്നു. devil emoticonമണികൂറുകള്‍ കൊണ്ട് മാങ്ങയെ പ്രേമിച്ചവര്‍ ചത്ത്‌ വീണു. devil emoticonമാങ്ങയെ വളര്‍ത്തിയ തോട്ടക്കാരനും മാങ്ങ കൊള്ളില്ല എന്ന് പറഞ്ഞ ചെരുപ്പക്കാരനും മാത്രം ബാക്കി ആയി. 


smile emoticonകിട്ടാത്ത മുന്തിരി മാത്രമല്ല പുളിച്ച മുന്തിരിയും പുളിക്കും. tongue emoticon

No comments:

Post a Comment