Welcome to my blog!

Just Think for Now: ഒന്ന് ചിന്തിക്കു

Subscribe to this blog!

Receive the latest posts by email. Just enter your email below if you want to subscribe!

Tuesday 16 June 2015

ന്യൂ ജനറേഷന്‍ ലവ് ലെറ്റര്‍.

ഹായ് 
പിറകെ നടന്നു പ്രേമിക്കാന്‍ ഒരു മോഹം. ഇതുവരെ പ്രേമം എന്തെന്ന് അറിഞ്ഞിട്ടില്ല. തല്പാര്യമുള്ളവര്‍ ഇന്‍ബോക്സില്‍ മെസ്സേജ് അയക്കുക. 
വ്യവസ്ഥകള്‍ ബാധകം; 
1= ഏറ്റവും കുറഞ്ഞത് 3 വര്‍ഷമെങ്കിലും എന്നെ പിറകേ നടത്തിക്കണം.  :)  
2=ഏതേലും ഗിഫ്റ്റ് ഞാന്‍ വാങ്ങി തന്നാല്‍ അത് വലിച്ചെറിയുകയും  മറ്റു പ്രശ്നകലാപരുപാടികളും കൈക്കൊള്ളുക. 3:) 3:) 3:) 
3=വീട്ടില്‍ പറയുക. കുറഞ്ഞത് മാസത്തില്‍ ഒരു ഭീഷണി എങ്കിലും സന്ഗ്ഷന്‍ ചെയ്യുക.  3:) 3:)  
4= നല്ല ഗുസ്തിക്കാരെ പോലത്തെ ആങ്ങളമാര്‍ ഉണ്ടാവുക. (ആങ്ങളമാര്‍ ഇല്ലാത്തവര്‍ വിഷമിക്കണ്ട ചോദിക്കാനും പറയാനും ആരേലും ഉണ്ടെന്നു ഉറപ്പുവരുത്തുക.)  :/
5=അത്യാവശ്യം ചീത്തകള്‍, പണി തരാനുള്ള വഴികള്‍, വലിപ്പിക്കുന്ന തന്ത്രങ്ങള്‍ മുതലായവ അറിഞ്ഞിരിക്കുക്ക. (അറിയാത്തവര്‍ പിന്നീടു പഠിക്കുക എങ്കിലും ചെയ്യുക)  ;)  
NB: കാമുകന്മാര്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. ഒന്നിലധികം അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്. നല്ലാവണ്ണം പണിതരുന്നവര്‍ക്ക് സമ്മാനവും. ബാക്കി ഉള്ളവര്‍ക്ക് പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കുന്നതാണ്. ഈ മത്സരത്തെ ഒരു സ്പോര്‍ട്സ് മാന്‍ സ്പിരിറ്റില്‍ എടുക്കണമെന്ന് അറിയിക്കുന്നു.  :) ;)

No comments:

Post a Comment