Welcome to my blog!

Just Think for Now: ഒന്ന് ചിന്തിക്കു

Subscribe to this blog!

Receive the latest posts by email. Just enter your email below if you want to subscribe!

Monday 6 July 2015

ബിന്‍ ലാദന്‍ ഉയര്‍ത്തെഴുനെറ്റു???


9/11 ലോകത്ത് ജനശ്രദ്ധ ഏറ്റവും കൂടുതല്‍ പിടിച്ചുവാങ്ങിയ മറ്റൊരു തീവ്രവാദി ആക്രമണം കാണില്ല. ഒരു ദിവസം തന്നെ നാല് ഇടങ്ങളിലായി ആക്രമണം നടന്നു. ആക്രമണം നടന്നത് അമേരിക്കയിലായോണ്ട് അവര്‍ എല്ലാത്തിനേം പോലെ ഇതും പ്രശസ്തിക്കായി ഉപയോഗിച്ചു. തങ്ങളുടെ സിനിമകളില്‍ കാണുന്നത് പോലെ തന്നെയാണ് താങ്കളുടെ രാജ്യവും അക്രമിക്കപെടുകയാണെന്ന് തെളിയിക്കുന്നത് പോലെ ആയിരുന്നു ഇതിന്‍റെ പബ്ലിസിറ്റി.

ഇസ്ലാമിക തീവ്രവാദ സന്ഖടന ആയ അല്‍ ഖായിദ സ്പോന്‍സര്‍ ചെയ്ത ഈ കലാപരുപാടിയില്‍ അനേകം പേര്‍ മരിച്ചു. അതോടെ തീവ്രവാദികളെ പിടിക്കാനുള്ള അമേരിക്കയുടെ നയങ്ങള്‍ക്ക് കൂടുതല്‍ സ്വീക്ര്യതയും ലഭിച്ചു. ലോകത്തിന്‍റെ രക്ഷകനായി സ്വയം അവരോധിക്കപെടുകയായിരുന്നു അമേരിക.

സൌദിയിലെ രാജകുടുംബത്തിലെ അംഗമായ ഉസാമ ബിന്‍ ലാദന്‍ അതോടെ ലോകത്തിന്‍റെ കണ്ണിലെ കരടായി.പാകിസ്ഥാനിലെ അബാട്ടാബാദില്‍ അമേരിക്കയുടെ രഹസ്യ നീക്കത്തിലൂടെ തന്‍റെ ഒളിവു ജീവിതം അവസാനിപ്പിച്ചു മരണത്തിനു കീഴടങ്ങി.
ലോകത്തിലെ തീവ്രവാദ കേന്ദ്രം എന്നാ നിലയില്‍ പാകിസ്താന്‍ നോട്ടപുള്ളിയായി. ഇതില്‍ ഏറ്റവും സന്തോഷിച്ചത് ഒരു വിഭാഗം ഇന്ത്യക്കാരാണ് എന്നതില്‍ സംശയമില്ല. അവരെ സംബന്ധിച്ചിടത്തോളം ബിന്‍ ലാദന്‍ അല്ല മറിച്ചു പാകിസ്ഥാന്‍റെ അധ്പതനമാണ് സന്തോഷം വിരിയിച്ചത്.

ലാദന്‍റെ ശരീരം അമേരിക്കന്‍ സൈന്യം കൊണ്ട് പോയെന്നും. ലാദനെ വധിച്ച ശേഷം കടലില്‍ എറിഞ്ഞെന്നുമാണ് പിന്നീട് വന്ന കഥ. ഒഎങ്ങനെ ഒരു ഒബാമ ഇതെല്ലാം തത്സമയം വൈറ്റ് ഹൌസില്‍ ഇരുന്നു കാണുന്നുണ്ടായിരുന്നു എന്നതും ലോകത്തിനു അമേരിക്കയുടെ ശക്തിയില്‍ തള്ളിയ കണ്ണുകളോടെ നോക്കാന്‍ തക്ക വിഷയമായിരുന്നു.

ഈ വസ്തുതകളെ എല്ലാം ആസ്പദമാക്കി പല കോണ്‍സ്പിരസി തിയറികളും മറ്റും ഒടലെടുത്തു. ലോകത്തെ ഏറ്റവും ശക്തരുടെ രാജ്യത്തു നിന്ന് ഒരു വീമാനം ഹൈജാക്ക് ചെയ്തെന്നതും, റഡാര്‍ സംവിധാനങ്ങളെ അട്ടിമറിച്ചു നേടിയ ഈ വിജയം ഒസാമ ബിന്‍ ലാദനു വന്നു ചേര്‍ന്നതിനെ പലരും ചോദ്യം ചെയ്തിരുന്നു. ഇനി ഇതു സത്യമാണെങ്കില്‍ അത്രയും ബുദ്ധികൂര്‍മത ഉള്ള ഒരാള്‍ അമേരിക്കയുടെ നീക്കത്തിന് പിടികൊടുക്കുമോ? ഇല്ലല്ലോ? അതുപോലെ തന്നെ എങ്ങനെ ഒരു കിടിലത്തെ കിട്ടിയാല്‍ പണ്ട് വീമാനം ഹൈജാക്ക് ചെയ്തതിന്‍റെ ഫുള്‍ വിവരങ്ങളും അമേരിക്ക തപ്പി പിടിച്ചു പുറത്തു വിട്ടു ഇതു വന്‍ കിടിലം പരുപാടിയും ആഖോഷവും ആക്കൂലെ?

ചുമ്മാ കിട്ടിയ സദ്ദാമിനെ പട്ടിയെ കൊണ്ട് കടിപ്പിക്കുന്നത് വരെ ഫോട്ടോ എടുത്ത് ആഖോഷിച്ച അമേരിക്ക. തങ്ങളുടെ ശാസ്ത്രഞ്ജര്‍ വളി വിട്ടാല്‍ പോലും പത്രത്തില്‍ അവര്‍ കൊട്ടിയാഖോഷിക്കും എന്നത് അമേരികര്‍ക്കിടയില്‍ തന്നെയുള്ള ഒരു പറച്ചിലാണ്‌. തന്‍റെ ഭരണത്തിന് കിട്ടിയ പൊന്‍തൂവല്‍ ഒബാമ വെറുതെ വിട്ടു കളഞ്ഞു എന്നതും വിശ്വാസയോഗ്യമല്ല. പ്രസിഡന്റിനു കീഴില്‍ നിന്ന് രഹസ്യമായി വന്ബന്മാരെ കൊന്നൊടുക്കുന്ന ‘ദാല്‍റ്റ ഫോഴ്സ്’ എന്നാ സന്ഖടനയും ഇവിടെ നിരവീര്യമായി നിന്നതും ചോദ്യമാണ്.

ഇതുവരെ ഉള്ള കാര്യങ്ങള്‍ എല്ലാര്ക്കും അറിയാവുന്നതും പല ആവര്‍ത്തി നാം ചര്‍ച്ച ചെയ്തതുമാണ്.

ഒരു ഹീറോ വേണമെങ്കില്‍ തീര്‍ച്ചയായും ഒരു വില്ലന്‍ ഉണ്ടാവണം എന്ന തത്വമാണ് അമേരിക ഇവിടെ പയറ്റിയത്. ഒസാമ എന്ന ഭീകരനിലൂടെ ലോകത്ത് ഭീതി പടര്‍ത്തി വിട്ടു ശേഷം അതിന്‍റെ അവസാനം എന്നോണം ഒരു കളിപീര് മരണവും.

ഒരു ക്ലീന്‍ ചീട്ട് ആയിരുന്നു എല്ലാം. അബട്ടബാടില്‍ നടന്നതായി പാകിസ്താനും, അമേരിക്കയും, ഇന്ത്യയും, ഒസാമയുടെ അയല്‍വാസിയും, ലാദന്‍റെ ഭാര്യമാരും പറയുന്നത് എല്ലാം സത്യം തന്നെയാണ്. ഒബാമ കണ്ടുകൊണ്ടിരുന്നതും സത്യം തന്നെ.

കഥയിലെ കളി ഇനിയാണ്.ഒസാമ ബിന്‍ ലാദന്‍ എന്ന നാടകം അവസ്നിപ്പിക്കലായിരുന്നു അമേരിക്കയുടെ ലക്ഷ്യം. ഒസാമയുടെ മരണത്തിലൂടെ ലോകത്തിനു പുതുവ്യവസ്ഥ എന്നാ അമേരിക്കന്‍ തന്ത്രം എവിടെ നടന്നു.
--------------------------------------------------------------------------------------------------------------------
ഒസാമ മരിച്ചോ?


ഇല്ല. ഒസാമ ബിന്‍ ലാദന്‍ മരിച്ചിട്ടില്ല. കഥാപാത്രം മരിച്ചിരിക്കുന്നു. എന്നാല്‍ ആ കഥയിലെ നടന്‍ മരിച്ചിട്ടില്ല. ആടിതീര്‍ന്ന വേഷം അഴിച്ചുവെച്ചു അയാള്‍ സുഖ ജീവിതം നയിക്കുന്നു നമ്മലെല്ലരെയും പോലെ. എവിടെ എങ്ങനെ എന്നത് വെക്ത്മായ രേഖയില്ല. ഒസാമയുടെതെന്നു പറഞ്ഞു അമേരിക്ക പുറത്തുവിട്ട ചിത്രങ്ങള്‍ വ്യജമായിരുന്നു. കടലില്‍ എറിയപെട്ട ഒരു ശരീരം എളുപ്പം ലയിക്കും എന്ന ശാസ്ത്രീയ ബുദ്ധിയുടെ അടിസ്ഥാനത്തിലും നടത്തിയ കടലില്‍ ഒഴുക്കള്‍ പരുപാടിയും അമേരിക്കയുടെ വിശദീകരണവും, പറഞ്ഞു ഫലിപ്പിക്കാന്‍ ഉള്ള കഴിവും നല്ലോണം ഏറ്റു.

അടുത്ത ഒരു വികിലീക്സ് വരുന്നതോടെ ഒസാമ ജീവിചിരിക്ക്കുന്നതെവിടെ എന്നാ ചോദ്യത്തിന് ഉത്തരം കിട്ടും എന്നാ പ്രതീക്ഷയോടെ അറിഞ്ഞ കാര്യങ്ങള്‍ അവതരിപിചിരിക്കുന്നു.

No comments:

Post a Comment