സ്നേഹത്തിനുമുണ്ട് രണ്ടു തരം സ്പന്ദനങ്ങള്‍ ,
ഒന്ന് പ്രകൃത്യാ വികാരം വിതുമ്പി മിടിക്കും ;
ഒന്ന് കൃതകൃത്യത നിറന്നു തുടിക്കും.
ഈ രണ്ടും ഞാന്‍ നിനക്ക് തരുന്നുണ്ട്.
ആദ്യത്തേത് നീ അര്‍ഹിക്കുന്നുണ്ട്,
അത് നീ അവകാശപെട്ടുകൊള്ള് !
ഇരുളൊക്കെ നീക്കി നീ എനിക്ക് കാട്ടിയ സത്യമല്ലോ
നീയെന്ന തിരുസത്യം ?
അതെ, ആ ദര്‍ശനത്താല്‍ എന്‍റെ ഹൃദയം മുട്ടി മുട്ടി അലതല്ലുന്നുണ്ട്
No comments:
Post a Comment