Welcome to my blog!

Just Think for Now: ഒന്ന് ചിന്തിക്കു

Subscribe to this blog!

Receive the latest posts by email. Just enter your email below if you want to subscribe!

Showing posts with label ചിന്ത : Thought. Show all posts
Showing posts with label ചിന്ത : Thought. Show all posts

Tuesday, 12 November 2019

കപട വ്യവസ്ഥകൾ: Fake systems


ജനാധിപത്യവും ഒരു സിസ്റ്റത്തിലുള്ള വിശ്വാസവും ഒടുവിൽ എല്ലാവരുടെയും സ്വകാര്യജീവിതത്തിൽ സന്തോഷം കൈവരുത്തുന്ന തരത്തിൽ നന്നായി വേരൂന്നിയ നുണയാണ്, അത് വർഷങ്ങളോളം മനുഷ്യജീവിതത്തെ ചൂഷണം ചെയ്യുന്നു. അത്തരമൊരു സംവിധാനം ഇല്ലാത്ത ഒരിടത്ത് ഒരു ജീവിതം നിലനിർത്താനുള്ള അപരിചിതവും അനുചിതമായതുമായ അറിവ് കാരണം കുറച്ച് കാലത്തേക്ക് എൻട്രോപ്പി ഉണ്ടാകാം, എന്നാൽ വ്യാജ സംവിധാനങ്ങളാൽ ഭരിക്കപ്പെടുന്നതിനേക്കാൾ താമസിയാതെ ആളുകൾ അത് തിരിച്ചറിഞ്ഞ് സാർവത്രിക സ്വയംഭരണത്തിന്റെ ഭാഗമാകും. അതിനുശേഷം മാത്രമേ നിങ്ങൾ ശരിക്കും ജീവിക്കാൻ തുടങ്ങുകയുള്ളൂ.

Original
Democracy and the believe in a system such a way that it would eventually bring happiness to everyone’s personal life is a well rooted lie which over exploits human life for many years. A place with no such system would may arise entropy for some time due to unfamiliar and improper knowledge to maintain a life, but soon people will realize and become part of universal self-governance than being governed by fake systems. Only after that you really start living.

Sunday, 13 January 2019

People who cares

One kind of people whom you needs to keep in your life is the ones who are happy in your good times than anyone else. 


That particular person can make you feel that you have done something that needs to be recognized as well as appreciated. That same person feels happier than anyone even yourself in your victory.

Stay aware of people who come to you, enjoys with you and make you feel something good when you won the race.
The most lovable people are the ones who put effort to make to participate in the race. Even if you lose the race they will be with you. 

And sometimes these caring ones may be the ones who are more angry at you, maybe they even said that they hate you or more. They may even make you feel alone, unsafe, uncaring. At these times some people approach you with love, caring, support and everything that you lacks. 

This is a crucial point. We have to be able to distinguish and see between the smiles and angriness. Sometimes the"I hate you " messages where truly intends to ignite a fire inside you. and at least in order to show them who you are, you will work hard. And these people knew when and how to show love and support. Sometimes more results can be obtained from being harsh.
There are also people who took advantage of these situations. they may try to influence you by providing everything which the one who truly cares you abandoned. Their love and caring are just to trick you out and kick your dreams apart not to help your dreams come true.

All you need is to see through and trust the person who makes your days bright like a self-hurting candle. 

Wednesday, 6 April 2016

മനസ്സ്

മരിച്ച ശരീരത്തെ കുഴിച്ചിടാനോ കത്തിക്കാനോ കൊള്ളാമെങ്കില്‍ മരിച്ച മനസിനെ ഒന്നിന്നും കൊള്ളില്ല.
മനസ് മരിച്ചിട്ട് ശരീരത്തിന് ജീവന്‍ ഉണ്ടായിട്ടു കാര്യമില്ല.

Friday, 25 March 2016

കുടുംബനാഥന്‍

എപ്പോളും പരാതി പറഞ്ഞു ആകുലതപെടുന്ന പെണ്ണിനെക്കാളും കുടുംബത്തില്‍ നിരപുഞ്ചിയോടെ എല്ലാം നയിക്കുന്ന പുരുഷന്‍ തന്നെയാണ് മികച്ചവന്‍. അതുകൊണ്ടാണ് അവന്‍ കുടുംബനാഥന്‍ ആയത്

Tuesday, 22 March 2016

മരണം

വിദൂരതയിലെ സുന്ദരിയായ മരണമേ നിന്നെ ആലിംഗനം ചെയുന്നു ഞാന്‍.

Tuesday, 15 March 2016

Justice

"Majority rule" doesn't mean that it is JUSTICE

Humans

As our basic needs doesn't change since 15000BC we cant proclaim that evolution happens.

Creation

When my priority changes from creator to creation everything stops in a second.

തട്ടം

തലയില്‍ ഇടുന്ന വെറും തുണിയല്ല മറിച്ച് മുടി മറയ്ക്കുന്ന വസ്ത്രമാണ് തട്ടം.

Love

love the one who is with you when you are absolutely alone.

ഏകന്‍

    ജീവിതത്തിനും മരണത്തിനും ഇടയില്‍ ഒരു വഴിദൂരം ഉണ്ടെങ്കില്‍ ആ വഴിയില്‍ ഏകനാണ് ഞാന്‍

Wednesday, 24 February 2016

ഞാന്‍

അലകളില്ല ശാന്തത മാത്രം. 
ആളില്ല ഒറ്റപെടല്‍ മാത്രം. 
നീറുന്ന നെഞ്ചിലെ നീറ്റലായി നീ മാറിയപ്പോള്‍
 ഒഴിഞ്ഞ തോണിയായി ഞാന്‍ കാറ്റത്തലയുന്നു

Thursday, 29 October 2015

Challenge

The greatest challenge in life is how you tackle challenge itself.
Lagari 

Friday, 25 September 2015

മരണം

മരണം സത്യത്തില്‍ നിന്നുള്ള ഒളിചോട്ടമോ 
മിത്യയിലെക്കുള്ള എടുത്തു ചാട്ടമോ?

ലഗാരി 

Thursday, 17 September 2015

ഓര്‍മ്മിക്കാന്‍

ഓര്‍മിപ്പിക്കാന്‍ ആരും ഇല്ലെങ്കില്‍
മറക്കുന്നതാണ് ഏറ്റവും നല്ലത്

Sunday, 26 July 2015

ടൈംസ്‌ അപ്പ്

ടൈംസ്‌ അപ്പ്

ഇടതൂര്‍ന്ന് നില്‍ക്കുന്ന മാപ്പ്ള്‍ മരങ്ങളും അതിന്‍റെ സ്വര്‍ണ്ണ  നിറമുള്ള ഇലകളും അതിലൂടെ കാണാവുന്ന തിളക്കമാര്‍ന്ന സ്വര്‍ണ്ണകുരിശേന്തി നില്‍ക്കുന്ന പള്ളിയുടെ വാതിക്കല്‍ ഒരു മാലാഖയായി ഞാന്‍. എന്‍റെ വിവാഹമാണ്. മനോഹരമായ ആ ദിനത്തില്‍ പെട്ടെന്നുണ്ടായ മഴയും അതില്‍ നിന്ന് രക്ഷപെടാന്‍ ഞാന്‍ എന്‍റെ പ്രിയതമന്‍റെ മാറില്‍ കെട്ടിപിടിച്ചിരുന്നതും ഇന്നലകളിലെ ദിവാ സ്വപ്നം പോലെ മായാതെ നില്‍ക്കുന്നു. 


എല്ലാം പെട്ടെന്നുണ്ടായി എന്ന ശാസ്ത്രത്തില്‍ വിശ്വസിച്ചിരുന്ന തികഞ്ഞ യുക്തിവാദിയായ ഞാന്‍ വളരെ കാലത്തെ ലിവിംഗ് ടുഗതെറിഞ്ഞു ശേഷം എനിക്ക് പൂര്‍ണ്ണമായും സ്വീകാര്യമാണെന്ന് തോന്നിയപ്പോള്‍ ആണ് ജെയിംസിനെ വിവാഹം ചെയ്തത്. ദീര്‍ഘകാലത്തെ ലിവിംഗ് ടുഗതെറിനു ശേഷം എന്ത് കൊണ്ട് ഇങ്ങനെയൊരു തീരുമാനം ഞാന്‍ എടുത്തു എന്ന് ഈ നിമിഷം വരെ എനിക്കറിയില്ല.

വിവാഹം എന്ന കെട്ടുറപ്പാടില്‍ വിശ്വാസമില്ലാതെ, മതങ്ങളില്‍ നിന്ന് സമൂഹം ആവാഹിച്ചെടുത്ത പരസ്പര സ്വാതന്ത്ര്യത്തിനു വിലങ്ങു കല്‍പ്പിക്കുന്ന ഒരു സമ്പ്രദായമായി മാത്രമേ ഞാന്‍ വിവാഹത്തെ കണ്ടിരുന്നുള്ളൂ. എന്നാല്‍ ജെയിംസ്‌ എന്നും എന്നോടോപ്പമുണ്ടായിരിക്കണമെന്നു ഞാന്‍ എപ്പോളോ ആഗ്രഹിച്ചു. വിവാഹത്തിലൂടെ ആ ആഗ്രഹം ഞാന്‍ നേടിയെടുക്കുകയായിരുന്നു.ജെയിംസിനെ എന്റെത് മാത്രമാകുക എന്ന സ്വാര്‍ത്ഥ താല്‍പര്യം ഇതിനില്ലേ എന്നത് ഇന്നു ഒരു ചോദ്യമായി മാറിയിരിക്കുന്നു.

ഒന്നിനും വഴങ്ങാതെ സ്വാതന്ത്ര്യത്തിന്‍റെ ലിഖിതവും അലിഖിതവുമായ, സാമൂഹികവും സാംസ്കാരികവുമായ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി ഒരു ജീവിതം. ആദ്യം എല്ലാം സാധാരണ പോലെയായിരുന്നു.  സ്നേഹമാണോ അമിതമായ സ്വാര്‍ഥതയാണോ ഞങ്ങളെ അകറ്റിയത് എന്നറിയില്ല.എന്നാല്‍ ഒന്നറിയാം സ്നേഹത്തിന്‍റെ ഫലമായി സ്വാര്‍ഥതയും ഉണ്ടാകും. അന്നുമുതല്‍ അത്രയും കാലം ഞങ്ങള്‍ കാത്തുസൂക്ഷിച്ച സ്വാതന്ത്യം, അഴിച്ചുവിട്ട കാളയുടെ സ്വാതന്ത്ര്യം നഷ്ട്ടപെടുകയായിരുന്നു. പരസ്പരം ബാധ്യത ഉള്ളവരെ പോലെ ഞങ്ങള്‍ മാറിയിരിക്കുന്നു എന്നത് തികച്ചും സ്വീകാര്യമായിരുന്നില്ല.

കഴിഞ്ഞ വര്‍ഷം ഒരു വാഹനാപകടത്തില്‍ ജെയിംസ്‌ മരിക്കുന്നതുവരെ ഞാന്‍ ഈ സ്വാര്‍ത്ഥതയെ പ്രണയിച്ചിരുന്നു. അവന്‍റെ മരണത്തിനു ശേഷം ഇന്നു ഞാന്‍ തികച്ചും ഏകയാണ്. സ്വാതന്ത്ര്യത്തിന്‍റെ തേരില്‍ ബന്ധബന്ധനങ്ങള്‍ മുറിചെറിഞ്ഞു യാത്രയാകുമ്പോള്‍ ഒരിക്കല്‍ ഞാന്‍ മറ്റൊരാള്‍ക്ക് വേണ്ടി കണ്ണീര്‍ പൊഴിക്കും എന്ന് ഞാന്‍ കരുതിയില്ല. ജീവിതത്തെ മറ്റാരോ നിയന്ത്രിക്കുന്നത്‌ പോലെ തോന്നിയ നിമിഷങ്ങള്‍. സാമൂഹിക ആന്തരിക കെട്ടുപാടില്‍ നിന്ന് മാറി ബന്ധങ്ങളില്‍ വിശ്വസിക്കാതെ ഞാന്‍ എന്റേതായ ഒരു ലോകം സൃഷ്ട്ടിക്കുകയായിരുന്നു. ജന്മം തന്നവരെ പിന്തിരിപ്പര്‍ എന്ന് വിളിച്ചാക്ഷേപിച്ച് ഞാന്‍ എന്‍റെ ലോകത്തില്‍ ജീവിക്കുകയായിരുന്നു. പക്ഷേ ഞാന്‍ മാത്രമായിരുന്ന എന്‍റെ ലോകത്ത് ഇപ്പോള്‍ ഒരു വിടവ് വന്നിരിക്കുന്നു. ആ വിടവ് വലുതാകുന്നതായും ഒരു കത്തിയേക്കാള്‍ മൂര്‍ച്ചയില്‍ എന്നെ മുറിക്കുകയാണെന്നും നിയമങ്ങള്‍ക്കു അതീതമായ സ്വാന്തന്ത്ര്യം മാത്രമാണ് ആസ്വാദ്യകരമായമായ സ്വാതന്ത്ര്യം എന്നും ഞാന്‍ മനസിലാക്കി. തിരുത്തപെടാനാവാത്ത തെറ്റുകളും കയറിപോരാന്‍ ആവാത്ത ഗര്‍ത്തത്തിലുമാണ് ഇന്നു ഞാന്‍. മരണത്തിന്‍റെ വരവേല്‍പ്പിനെ എനിക്ക് കേള്‍ക്കാന്‍ സാധിക്കുന്നുണ്ട്.


*************************************************************************************************


എഴുതി അവസാനിപിച്ച കഥയില്‍ അവള്‍ മരണത്തിലേക്ക് യാത്രയായി. പുറത്ത് പെയ്യുന്ന മഴയില്‍ ഒന്നും കാണാനാകില്ല എന്നവള്‍ക്ക് ഉറപ്പായിരുന്നു. എന്നാലും തന്‍റെ ജനാലകളില്‍ അവള്‍ കര്‍ട്ടന്‍ കൂടി വലിച്ചിട്ടു. എഴുതി തീര്‍ന്ന കഥയും പേറി കണ്ണീരില്‍ കുളിച്ച പേപ്പര്‍ മേശയ്ക്കു മുകളില്‍ കിടന്നു നിസ്സഹായത ഭാവത്തില്‍ അവളെ നോക്കി. അതോ അതില്‍ അവള്‍ അവളെതന്നെയാണോ കണ്ടത്? അതൊരു പ്രജോധനമായി അവള്‍ക്കു തോന്നി. ഓടി മടുത്ത യാത്രയും ആടി മടുത്ത വേഷവും അഴിച്ചിടാന്‍ സമയമായി എന്നവള്‍ ഉറപ്പിച്ചു.



പുറത്താരോ കോളിംഗ് ബെല്‍ അടിക്കുന്നു. അവള്‍ അത് ശ്രദ്ധിച്ചില്ല. ഈ മഴയത്ത് അവളെ കാണാന്‍ ആരും വരില്ലെന്നവള്‍ക്ക് ഉറപ്പായിരുന്നു. ഏറെ നേരം തൂങ്ങി കിടന്നാല്‍ കഴുത്തിന്‌ നീളം കൂടുന്നതും, പരിചയക്കാര്‍ ഇല്ലാത്ത ഈ നാട്ടില്‍ തന്‍റെ ശരീരം ഈ മുറിയില്‍ കിടന്നു നശിക്കുന്നതും അവള്‍ ഇഷ്ട്ടപെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ അവളുടെ മരണം നാഷണല്‍ എമര്‍ജന്‍സി സെല്ലില്‍ വിളിച്ചു പറയാന്‍ അവള്‍ തീരുമാനിച്ചു. തന്‍റെ ഫോണില്‍ 911 ഡയല്‍ ചെയുംബോളും പുറത്തെ കോളിംഗ് ബെല്‍ അടിച്ചുകൊണ്ടിരുന്നു. ഫോണ്‍ കട്ട് ചെയ്തു അമര്‍ഷത്തോടെ അവള്‍ വീടിന്‍റെ വാതില്‍ തുറന്നു., “ഹലോ മാഡം ദൈവം നിങ്ങളെ സ്നേഹിക്കുന്നു”, പുഞ്ചിരിയോടെ അവളിലേക്ക്‌ ഒരു ലഖുലേഖ നീട്ടിപിടിച്ചുകൊണ്ട് ഒരു ചെറിയ ചെക്കന്‍. അവന്‍റെ പുഞ്ചിരിയില്‍ ഒരു നിമിഷം അവള്‍ എല്ലാം മറന്നു. മണ്മറഞ്ഞ ഒരു കലയെ നോക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു അത്ഭുതം അവളില്‍ ആ ചെറു പുഞ്ചിരി ഉണ്ടാക്കിയെടുത്തു. അവന്‍റെ കയ്യില്‍നിന്നും ലഖുലേഖ വാങ്ങുമ്പോളും അവള്‍ ആ ചിരിയുടെ ആഴങ്ങളിലായിരുന്നു. ലഖുലേഖയില്‍ ഇങ്ങനെ എഴുതിയിരുന്നു;

“ദൈവം നിന്‍റെ കൂടെയുണ്ട്,
നീ ഒറ്റയ്ക്കല്ല, എന്നിലേക് മടങ്ങുക.”

കണ്ണീര്‍ പൊഴിച്ച് കൊണ്ടവള്‍ അത് വീണ്ടും വീണ്ടും വായിച്ചു. ഇതുവരെ തന്നോട് ഇങ്ങനെ ആരും പറഞ്ഞിട്ടില്ല. എന്നും അവള്‍ ഒറ്റയ്ക്കായിരുന്നു. ഹൃദയം വിങ്ങിപ്പൊട്ടി. ഒരു നിമിഷം താമസിച്ചായിരുന്നെങ്കില്‍ അവള്‍ മരണത്തിനു കീഴടിങ്ങിയേനെ. താന്‍ ഇത്രേം കാലം ഇല്ലെന്നു വാദിച്ച ദൈവത്തെ അവള്‍ തിരിച്ചറിയുകയായിരുന്നു.

*******************************************************************************


“ടൈംസ്‌ അപ്പ്‌”, എന്നലറികൊണ്ട് അയാള്‍ നികോളാസിന്‍റെ അടുത്തേക്ക് നീങ്ങി. അയാളുടെ ശബ്ദത്തില്‍ ആ റൂമിലെ എല്ലാരും ആകാംഷയുടെ നിമിഷങ്ങള്‍ക്കായി ഉണര്‍ന്നു. എല്ലാവരുടെയും കണ്ണില്‍ ആകാംഷ മാത്രം. അവന്‍ എഴുതിയ കഥ അയാള്‍ എടുത്തു വായിച്ചു. കഥയുടെ അന്ത്യത്തില്‍ അയാളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. വേദിയിലെ എല്ലാരും അത്ഭുതം നിമിഷം കാണുന്ന പോലെ ഒരു അന്താളിപ്പില്‍ നികോളാസിനെ നോക്കി. മറ്റുചിലര്‍ ആദരവോടെ അയാളെ നോക്കുന്നുണ്ടായിരുന്നു. തന്‍റെ സൃഷ്ട്ടിക്ക് സ്വപ്നം കാണാനും സ്വയം ഒരു കഥ എഴുതാനും കഴിയും എന്നതിലുള്ള അഭിമാനം അയാളുടെ മുഖത്ത് പ്രകടമായിരുന്നു.

*****************************************************************************************************
 


“നാഷണല്‍ റോബോട്ടിക്സ് ലാബില്‍ ചരിത്രത്തിന്‍റെ ഏടുകളില്‍ സ്വര്‍ണ്ണലിപികൊണ്ട് രേഖപെടുത്തേണ്ട ഒരു സൃഷ്ട്ടി യാണ് നികോളാസ്. ലോകത്തിലെ തന്നെ ആദ്യത്തെ ചിന്താശേഷിയുള്ള റോബോ. സൃഷ്ട്ടിയില്‍ ദൈവത്തോട് കിടപിടിക്കാന്‍ മനുഷ്യന്‍ തയ്യാറായിരിക്കുന്നു.”, അയാള്‍ പറഞ്ഞു. ഇതുപറയുമ്പോള്‍ അയാളുടെ മുഖത്തെ തിളക്കം ഏതോരച്ചനും തന്‍റെ മകനെ കാണുമ്പോള്‍ ഉള്ളതുപോലെയായിരുന്നു. അതെ, നികോളാസ് ഒരു നല്ല മകനാണ്, കഴിവുള്ള മകന്‍.

Tuesday, 30 June 2015

യോഗയെ അടുത്തറിയാം : ചരിത്രം, വളര്‍ച്ച, ശാസ്ത്രീയത്വം

യോഗയെ അടുത്തറിയാം : ചരിത്രം, വളര്‍ച്ച,  ശാസ്ത്രീയത്വം
===================================================

19Jun2015
പെരുപ്പിച്ചുകാട്ടുന്ന വ്യായാമക്കച്ചവടം!
എം.ഋജു

പണ്ടൊരുത്തന്‍ ശ്രീനാരായണ ഗുരുദേവന്‍െറ അടുത്തത്തെി യോഗയുടെ മാഹാത്മ്യം വര്‍ണ്ണിച്ചതിനെ കുറിച്ച് ഗുരു തന്നെ എഴുതിയത് ഇങ്ങനെയാണ്- ‘യോഗയുടെ മഹത്വത്തെക്കുറിച്ച് എന്നെ ബോധ്യപ്പെടുത്താനുള്ള എല്ലാശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ അയാള്‍ പറഞ്ഞത്, യോഗ ശീലിച്ചതുകൊണ്ട് നല്ല മലശോധന കിട്ടുന്നുണ്ട് എന്നായിരുന്നു. അതിനാണെങ്കില്‍ ഇത്രയും കഷ്ടപ്പെടണോ, അല്‍പ്പം ആവണക്കെണ്ണ കുടിച്ചാല്‍പോരെ, എന്ന എന്‍െറ ചോദ്യത്തിന് അദ്ദഹത്തേിന് മറുപടിയുണ്ടായിരുന്നില്ല.’

അതായത്, യോഗയുടെ ഫലസിദ്ധിയെക്കുറിച്ചുള്ള തര്‍ക്കം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇനി യോഗയെക്കുറിച്ച് സാക്ഷാല്‍ ശ്രീരാമകൃഷ്ണ പരമഹംസര്‍ പറഞ്ഞതു കേള്‍ക്കുക. (ഓഷോ ഇടക്കിടെ ഉദ്ധരിക്കാറുള്ള ഒരു വാക്യമാണിത്) ബംഗാളിലെ ഒരു ഹഠയോഗി ഒരിക്കല്‍ ശ്രീരാമകൃഷ്ണ പരമഹംസരുടെ അടുത്ത്ചെന്ന് പത്തുവര്‍ഷം നീണ്ടുനിന്ന സാധനക്കൊടുവില്‍ ഗംഗാനദിക്കു കുറുകെ നടക്കുവാനുള്ള യോഗവിദ്യ താന്‍ പഠിച്ചുവെന്ന് അവകാശപ്പെട്ടു. ഇക്കാലത്ത് വെറും ഒരു അണക്ക് ഗംഗാനദി കടക്കാന്‍ തോണിയുണ്ടായിരിക്കേ, ഇത്രയും ചെറിയ ഒരുകാര്യത്തിന് പത്തുവര്‍ഷം പാഴാക്കിയ ഹഠയോഗിയുടെ ജീവിതംതന്നെ പാഴായിപ്പോയെന്നായിരുന്നു പരമഹംസരുടെ മറുപടി!

എത്ര പ്രായോഗികവും സത്യസന്ധവുമായിരുന്ന നാരായണഗുരുവും, പരമഹംസരും നല്‍കിയ മറുപടികള്‍ എന്നോര്‍ക്കുക. ഇപ്പോഴത്തെ യോഗാ കോപ്രായങ്ങളുടെയും, അതിജീവനകലകളുടെയും, വ്യായാമക്കസര്‍ത്തിന്‍െറയും കാലത്ത് ഇവര്‍ ജീവിച്ചിരിക്കാതിരുന്നത് നന്നായി. ഇന്ന് യോഗയെന്നത് ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും കോടികള്‍ മാര്‍ക്കറ്റുള്ള വിദ്യയായി വളര്‍ന്നിരിക്കുന്നു. നാടൊട്ടുക്കും ഇത് യോഗ പരിശീലനത്തിന്‍െറ കാലമാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ വന്നതിനുശേഷം യോഗ ഇന്ത്യയുടെ നിത്യജീവതത്തിന്‍െറ ഭാഗവുമായി. യോഗാദിനവും ആചരണവുമായി ആകെ ബഹളം. ഒരു വ്യായാമ മുറ എന്നതില്‍നിന്ന് മാറി പ്രമേഹവും, ഷുഗറും തൊട്ട് കാന്‍സറും എയ്ഡ്സും വരെ മാറ്റാന്‍ കഴിയുന്ന ഒരു ചികില്‍സാരീതി കൂടിയായി ഇത് മാറുന്നു!

സത്യത്തില്‍ യോഗ ആര്‍ക്കുവേണ്ടിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. പതഞ്ജലീ സൂത്രപക്രാരം അത് സന്യാസിമാര്‍ക്ക് മോക്ഷത്തിനുവേണ്ടിയുള്ളതാണ്; ലൗകികര്‍ക്ക് ഉള്ളതല്ല. മാത്രമല്ല, നാം ഇന്ന് കാണുന്ന 120ലധികം വരുന്ന വിവധ ആസനങ്ങളും ക്രിയകളും ഒന്നും പതഞ്ജലി നിര്‍ദേശിച്ചതല്ല. ‘പച്ചാളം ഭാസി’ സ്റ്റൈല്‍പോലെ ആധുനിക യോഗാചാര്യന്‍മ്മാര്‍ ഉണ്ടാക്കിയെടുത്തതാണ്.

യോഗയുടെ ചരിത്രം
----------------------------------------------------------------------------------------
ബി.സി രണ്ടാം നൂറ്റാണ്ടിലെ പതഞ്ജലിയെയാണ് യോഗയുടെ ആചാര്യനായി അംഗീകരിച്ചിട്ടുള്ളത്. അദ്ദേഹത്തിന്‍െറ യോഗസൂത്രം ഇന്നും പ്രാമാണിക ഗ്രന്ഥമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. പതഞ്ജലിയുടെ ഭാഷയില്‍ സന്യാസിമാര്‍ക്ക് ആത്മീയോന്നമനവും മോക്ഷപ്രാപ്തിയും കൈവരിക്കാനുള്ള ചിട്ടകളാണ് യോഗ. അദ്ദേഹത്തിന്‍െറ ഭാഷയില്‍ ‘ചിത്തവൃത്തി നിരോധം’.

യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധരണം, ധ്യാനം, സമാധി എന്നിങ്ങനെ പടിപടിയായി അനുഷ്ഠിക്കേണ്ട അഷ്ടാംഗയോഗത്തെക്കുറിച്ച് നാല് അധ്യായങ്ങളിലായി 195സൂക്തങ്ങളിലായി പതഞ്ജലി പ്രതിപ്രാദിക്കുന്നു. (വിസ്താരഭയം മൂലം ഇതിന്‍െറ കൂടുതല്‍ കാര്യങ്ങളിലേക്ക് കടക്കുന്നില്ല). സനാസികമാരുടെ എല്ലാ കര്‍മ്മങ്ങളും തീര്‍ത്ത് പ്രകൃതിയില്‍ ലയിപ്പിക്കലാണ് പതഞ്ജലിയുടെ ധാരണയില്‍ യോഗയുടെ ലക്ഷ്യം. അതിലെവിടെയും ലൗകികജീവിതവും വ്യായാമക്കച്ചവടവും കടന്നുവരുന്നില്ല എന്ന് ഓര്‍ക്കണം. ഇതിന് ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷം എ.ഡി.800 കാലഘട്ടത്തിലാണ് ഹഠയോഗം എന്ന പുതിയ രീതി ഉരുത്തിരിഞ്ഞത്. യോഗ അധ്യാത്മികതയില്‍നിന്ന് ഭൗതികതയിലേക്ക് മാറുന്നതിന്‍െറ തുടക്കം ഇവിടെയാണ്.

ചരിത്രം നോക്കിയാല്‍ ഇന്ത്യയിലെ സാധാരണക്കാരെ പോയിട്ട്, രാജാക്കന്‍മാരെപോലും പൗരാണികകാലത്ത് യോഗ ‘ബാധിച്ചി’ട്ടുണ്ടായിരുന്നില്ല. നൂറ്റാണ്ടുകളോളം അത് സന്യാസ മഠങ്ങളില്‍ കെട്ടിത്തിരിഞ്ഞു. യോഗക്ക് ഈ രീതിയിലുള്ള പ്രാധാന്യവും വാണിജ്യ വ്യാപാര സാധ്യതകളും വന്നിട്ട് കഷ്ടിച്ച് ഒരു നൂറ്റാണ്ടേ ആയിട്ടുള്ളൂ. 1888ല്‍ കര്‍ണാടകയില്‍ ജനിച്ച ടി.കൃഷ്ണമാചാരിയാണ് യോഗയെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത്. മൈസൂര്‍ രാജാവായ കൃഷ്ണദേവ വോഡയാര്‍ കാശിയില്‍വെച്ച്, കൃഷ്ണമാചാരിയെ പരിചയപ്പെടുകയും കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്തു. യോഗക്ക് ഒരു ഒൗദ്യോഗിക സ്വരം വരുന്നത് അന്നുതൊട്ടു മാത്രമാണ്. ഇന്നുകാണുന്ന രീതിയിലേക്ക് യോഗയെ വ്യാഖ്യാനിച്ചത് അദ്ദഹേമാണ്.

കൃഷ്ണമാചാര്യയുടെ മരണശേഷം സഹോദരന്‍ ബി.കെ.എസ് അയ്യാര്‍, മകന്‍ ടി.വി.കെ ദേശികാചാര്‍, കെ.പട്ടാഭി എന്നിവരാണ് യോഗയെ വിദേശത്ത് എത്തിച്ചത്. സാധാരണക്കാര്‍ക്ക് ചെയ്തു നോക്കാന്‍ ഉതകുന്ന യോഗാസന മുറകളും, ധ്യാനവുമൊക്കെ വികസിച്ചത് ഇക്കാലത്താണ്. ഇതില്‍ ബി.എസ് അയ്യാര്‍ പ്രശസ്ത വയലിനിസ്റ്റ് യഹൂദി മെനൂഹിനെ പരിചയപ്പെട്ടത് യോഗയുടെ കാര്യത്തിലും വഴിത്തിരിവായി. തന്‍െറ പരിപാടി നടക്കുന്ന വിദേശരാജ്യങ്ങളില്‍ മെനൂഹില്‍ അയ്യാറുടെ യോഗാഭ്യാസംകൂടി വെച്ചതോടെയാണ് ഇത് വിദേശത്ത് പ്രചരിക്കുന്നത്. അല്ലാതെ, ഇന്ന് പ്രചരിപ്പിക്കപ്പെടുന്നതുപോലെ, യോഗ പഠിക്കാനായി വിദേശികള്‍ കൂട്ടമായി ഹിമാലയ സാനുക്കളിലേക്ക് വന്നതല്ല. രണ്ടാംലോക മഹായുദ്ധം സൃഷ്ടിച്ച ശാരീരികവും, മാനസികവും സാമ്പത്തികവുമായ തകര്‍ച്ചയും അയ്യാര്‍ക്കും ഇന്ത്യന്‍ യോഗക്കും തുണയായി!

പിന്നീടിങ്ങോട്ട് യോഗ ഗുരുക്കളുടെ അയ്യരുകളിയാണ്. സ്വാമി സച്ചിദാനന്ദതൊട്ട് നമ്മുടെ ബാബാ രാംദേവും, ശ്രീ ശ്രീ രവിശങ്കറും അടക്കമുള്ള നീണ്ട നിര, എങ്ങനെ ശ്വസിക്കണമെന്നും എങ്ങനെ ആനന്ദിക്കണമെന്നും വന്‍തുക ഫീസ് വാങ്ങി കോഴ്സുകളായി നമ്മെ പഠിപ്പിക്കുന്നു. പതഞ്ജലിയുടെ യോഗയുമായി ഇവക്കൊന്നും യാതൊരു ബന്ധവുമില്ല.

യോഗ ശാസ്ത്രീയമോ?
--------------------------------------------------------------------------------------------------
സയന്‍സ് എന്ന ഇംഗ്ളീഷ് വാക്കിന് പൊതുവെ ശാസ്ത്രം എന്ന് തര്‍ജ്ജമ ചെയ്യാറുള്ളതിനാല്‍ നമ്മുടെ നാട്ടില്‍ എന്തും ശാസ്ത്രമാണല്ളോ? പക്ഷിശാസ്ത്രവും, ഗൗളിശാസ്ത്രവും, ഹസ്തരേഖാ ശാസ്ത്രവും പോലുള്ള ഒരു ശാസ്ത്രം തന്നെയാണ് സത്യത്തില്‍ യോഗാശാസ്ത്രവും! അതിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. യോഗാ ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്ന കൃത്രിമമായ പഠന റിപ്പോര്‍ട്ടുകള്‍ അല്ലാതെ ഒരു ശാസ്ത്രീയ പഠനത്തിലും യോഗയെ ഒരു ചികില്‍സാ പദ്ധതിയായി കണ്ടിട്ടില്ല. ഒരു അംഗീകൃത ശാസ്ത്രമാസികയിലും ഇതു സംബന്ധിച്ച് പഠനവും വന്നിട്ടില്ല.
പരീക്ഷണം, നിരീക്ഷണം, നിഗമനം എന്ന ശാസ്ത്രത്തിന്‍െറ അടിസ്ഥാന രീതിയില്‍നിന്ന് യോഗാചാര്യന്‍മ്മാര്‍ എന്നും ഒഴിഞ്ഞുമാറുകയാണ് പതിവ്. വ്യക്തിപരമായ അനുഭവങ്ങളെയും നിരീക്ഷണങ്ങളെയും ഒരു ശാസ്ത്ര സത്യമായി കണക്കാക്കാന്‍ കഴിയില്ല. അതായത് യോഗ പരിശീലിച്ചതുകൊണ്ട് എന്‍െറ പ്രമേഹം കുറഞ്ഞുവെന്ന് ഒരാള്‍ അവകാശപ്പെട്ടാല്‍ അത് ശാസ്ത്രീയമാവില്ല. അതിനാണ് ആധുനിക വൈദ്യശാസ്ത്ര ആര്‍.സി.ടി പരീക്ഷണങ്ങള്‍ വെക്കുന്നത്.

നൂറു പ്രമേഹ രോഗികളെ അമ്പതു വീതമുള്ള രണ്ടു ഗ്രൂപ്പാക്കി ഒരു ഗ്രൂപ്പിന് മരുന്നും, മറ്റേ ഗ്രൂപ്പിന് യോഗയും നല്‍കുക. യോഗ ശീലിച്ച ഗ്രൂപ്പിന് മൊത്തമായി പ്രമേഹത്തില്‍നിന്ന് മോചനമോ, മാറ്റമോ ഉണ്ടാവുകയാണെങ്കില്‍ മാത്രമേ, യോഗ ഒരു ചികില്‍സാ പദ്ധതിയാണോ എന്നതിന്‍െറ അന്വേഷണങ്ങള്‍ തുടരാനാവൂ. ഇത്തരത്തില്‍ ഒരു പഠനം ലോകത്തില്‍ എവിടെയെങ്കിലും നടന്നിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് മൂടിവെക്കേണ്ട കാര്യമെന്താണ്. സൂര്യനമസ്ക്കാരംകൊണ്ട് പ്രമേഹവും, രക്തസമ്മര്‍ദ്ദവുമൊക്കെ മാറുമെങ്കില്‍ നൊബേല്‍ സമ്മാനം കിട്ടേണ്ട കണ്ടത്തെലല്ളേ അത്? ആന്‍റിബയോട്ടിക്കുകളും, വാക്സിനുകളും കണ്ടത്തെിയതുപോലുള്ള ഒരു വൈദ്യശാസ്ത്ര വിപ്ളവമാകില്ളേ അത്. പക്ഷേ യോഗയില്‍ എല്ലാം നിഗൂഢമാണ്. നിങ്ങള്‍ക്ക് ഫലിക്കുന്ന ഒരു ചികില്‍സാരീതി എനിക്ക് ഫലിക്കില്ലത്രേ. ഇതിനെയാണ് അശാസ്ത്രീയം എന്ന് വിളിക്കുന്നത്. ചാത്തന്‍സേവ കൊണ്ട് അസുഖം മാറിയെന്ന് അവകാശപ്പെടുന്ന പലരുമുണ്ട്. എന്നുവെച്ച് ചാത്തന്‍ സേവക്കായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വിട്ടുകൊടുക്കാറില്ല! നരേന്ദ്രമോദി സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നതും അതുതന്നെയാണ്.

പിന്നെ, ഇതില്‍ മറ്റൊരുകാര്യം കൂടിയുണ്ട്. ‘പസ്ളീബോ ഇഫക്റ്റ്’ എന്ന് ആധുനിക ശാസ്ത്രം പറയുന്ന താനേ മാറല്‍ പക്രിയ. വൈറസ് രോഗങ്ങളില്‍ പലതും ഒരു ഘട്ടം കഴിഞ്ഞാല്‍ സ്വയം മാറും. മിക്കരോഗങ്ങളുടെയും ലക്ഷണങ്ങള്‍ ഏറ്റക്കുറച്ചിലുകള്‍ കാണിക്കുകയും ചെയ്യും.ചിലര്‍ക്ക് മാനസിക സമ്മര്‍ദങ്ങള്‍കൊണ്ടായിരിക്കും രോഗ ഭീതിയുണ്ടാവുക. യോഗയിലൂടെ ശ്വാസംവലിച്ചുവിടുമ്പോള്‍ രോഗം മാറിയെന്ന ആശ്വാസംമതി അവര്‍ക്ക് സൗഖ്യം തോന്നാന്‍. ഹോമിയോപതിയും, നാച്ചുറോപ്പതിയും അടക്കമുള്ള സകല കപടചികില്‍സകരും യുക്തിഭദ്രമായി ഉപയോഗിക്കുന്ന വിദ്യയാണിത്! ഗവേഷകനും ശാസ്ത്രലേഖകനുമായ ഡോ. മനോജ് കോമത്ത് ചൂണ്ടിക്കാട്ടുന്നപോലെ ‘യോഗക്കുപകരം ചീട്ടുകളി നടത്തി ഒരാള്‍ക്ക് ‘രോഗം’ മാറിയാല്‍ ചീട്ടുകളിയെ സമാന്തര ചികില്‍സാരീതിയായി നമ്മുടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചുകളയും!
അതിനേക്കാള്‍ അപടകരം നിലവിലുള്ള മരുന്നുകള്‍ നിര്‍ത്തിച്ച് യോഗാചാര്യന്‍മ്മാര്‍ ആളുകളെ ഇതിലേക്കുകൊണ്ടുവന്ന് കൊല്ലാക്കൊലചെയ്യുന്നതാണ്. ഒറ്റയടിക്ക് ഇന്‍സുലിന്‍ നിര്‍ത്തുന്നതുപോലുള്ള പാതകങ്ങള്‍ ഇപ്പോള്‍ കാണാം. വരട്ടുചൊറിയോ,വളംകടിയോ ഒക്കെ യോഗ മൂലം ചികില്‍സിച്ചാലും വലിയ കുഴപ്പമില്ല. പക്ഷേ ഹെപ്പറ്റെറ്റിസ് പോലുള്ള രോഗങ്ങളില്‍ പെട്ടവര്‍ കുണ്ഡലിനി ഉണരുന്നതും കാത്ത് അഭ്യാസവുമായി കഴിഞ്ഞാലോ? ഇത് അതിശയോക്തിയല്ല. പാമ്പു കടിച്ചവന്‍പോലും പ്രാണായാമം ചെയ്യുന്ന ഭീതിദമായ ശാസ്ത്ര വിരുദ്ധതയിലേക്കാണ്, വിദ്യാസമ്പന്നരായ മലയാളി സമൂഹംപോലും കൂപ്പുകുത്തുന്നത്.

യോഗ ഒരു വ്യായാമ മുറയാണോ?
-----------------------------------------------------------------------------------------------
എല്ലാ ശ്രമങ്ങളും പരാജയപെട്ടയാള്‍ ശ്രീനാരായണ ഗുരുവിനോട് പറഞ്ഞ മലശോധനപോലെ, യോഗ ചികില്‍സാരീതിയല്ളെന്ന് സമ്മതിക്കുന്നവര്‍പോലും അതൊരു വ്യായാമ മുറയല്ളേയെന്ന് ചോദിക്കാറുണ്ട്. ഓറിഗണ്‍ സര്‍വകലാശാലയിലെ വ്യായാമ വിഭാഗം ഇതിനായി വിശദമായ പഠനം നടത്തി. യോഗയെ ആഫ്രിക്കന്‍ നൃത്തവുമായി താരതമ്യം ചെയ്ത് നടത്തിയ പഠനത്തില്‍ യോഗയുടെ ഹീലിംഗ്പാവറിനെ കുറിച്ച താഴത്തെ ലിങ്കില്‍ വായിക്കാം

http://link.springer.com/article/10.1207%2Fs15324796abm2802_6#page-1

സ്നേഹബന്ധം

" മനുഷ്യർ ദ്വേഷ്യപ്പെടുമ്പോൾ എന്ത് കൊണ്ടാണ് ഉച്ചത്തിൽ സംസാരിക്കുന്നത് ?" ഒരിക്കൽ ഒരു ഗുരു തന്റെ ശിഷ്യന്മാരോട് ചോദിച്ചു . ശിഷ്യന്മാർ ഏറെ നേരത്തെ ആലോചനയ്ക്ക് ശേഷം മറുപടി നൽകി : "മനസ്സിൽ ദ്വേഷ്യം നുരഞ്ഞു പൊന്തുമ്പോൾ ശാന്തത നഷ്ടപ്പെടും; അതുകൊണ്ട് ."" അതിനു തൊട്ടടുത്തു നില്ക്കുന്ന ആളോട് ഉറക്കെ സംസാരിക്കേണ്ടതുണ്ടോ ? ശബ്ദം കുറച്ചു സംസാരിച്ചാലും അടുത്തു നില്ക്കുന്ന ആൾക്ക് കേൾക്കാൻ കഴിയുമല്ലോ , പിന്നെന്തിനു ഉച്ചത്തിൽ അലറണം ? " അവിടെ ശിഷ്യർക്ക് ഉത്തരം മുട്ടി. അപ്പോൾ ഗുരു പറഞ്ഞു: രണ്ടു പേർ കലഹിക്കുമ്പോൾ അവരുടെ ഹൃദയങ്ങൾ അടുത്താണെങ്കിലും ഫലത്തിൽ ഏറെ അകലത്തിലായിരിക്കും സ്ഥിതി ചെയ്യുന്നത് . ആ അകൽച്ച മൂലമാണ് ഉച്ചത്തിൽ സംസാരിക്കേണ്ടി വരുന്നത്. നേരെ മറിച്ചു് സ്നേഹിക്കുന്ന രണ്ടു പേരെ നോക്കൂ.. അവർ എത്ര പതിഞ്ഞ ശബ്ദത്തിലാണ് പരസ്പരം ആശയം കൈമാറുന്നത് ! ഹൃദയത്തിന്റെ അടുപ്പം പലപ്പോഴും ശബ്ദത്തിന്റെ ആവശ്യം ഇല്ലാതാക്കും. ഹൃദയങ്ങൾ ഒന്നാകുമ്പോൾ വെറുതെ നോട്ടങ്ങൾ കൊണ്ട് പോലും ആശയ വിനിമയം സാധിക്കും..

വിശ്വാസം

നമ്മള്‍ ചിലരെ വിശ്വസിക്കും , അവര്‍ അവസാനം നമ്മളെ കൊണ്ട് അവര്‍ക്ക് ആവശ്യമുള്ളത് നേടും , അവസാനം കറിവേപ്പില പോലെ ഉപേക്ഷിക്കപെട്ട നാം പിന്നേം ആര്‍ക്കും വേണ്ടാതെ അലയും. പറ്റിക്കപെടാന്‍ വേണ്ടി.