you will seek my presence in my absence
Showing posts with label Spiritual. Show all posts

Saturday, 21 January 2017
Love
Wednesday, 6 April 2016
മനസ്സ്
മരിച്ച ശരീരത്തെ കുഴിച്ചിടാനോ കത്തിക്കാനോ കൊള്ളാമെങ്കില്‍ മരിച്ച മനസിനെ ഒന്നിന്നും കൊള്ളില്ല.മനസ് മരിച്ചിട്ട് ശരീരത്തിന് ജീവന്‍ ഉണ്ടായിട്ടു കാര്യമില്ല.
Tuesday, 22 March 2016
മരണം
വിദൂരതയിലെ സുന്ദരിയായ മരണമേ നിന്നെ ആലിംഗനം ചെയുന്നു ഞാന്‍.
Tuesday, 15 March 2016
Creation
When my priority changes from creator to creation everything stops in a second.
തട്ടം
തലയില്‍ ഇടുന്ന വെറും തുണിയല്ല മറിച്ച് മുടി മറയ്ക്കുന്ന വസ്ത്രമാണ് തട്ടം.
Friday, 25 September 2015
മരണം
മരണം സത്യത്തില്‍ നിന്നുള്ള ഒളിചോട്ടമോ
മിത്യയിലെക്കുള്ള എടുത്തു ചാട്ടമോ?
ലഗാരി
Thursday, 17 September 2015
ഓര്‍മ്മിക്കാന്‍
ഓര്‍മിപ്പിക്കാന്‍ ആരും ഇല്ലെങ്കില്‍
മറക്കുന്നതാണ് ഏറ്റവും നല്ലത്
മറക്കുന്നതാണ് ഏറ്റവും നല്ലത്
Tuesday, 30 June 2015
യോഗയെ അടുത്തറിയാം : ചരിത്രം, വളര്‍ച്ച, ശാസ്ത്രീയത്വം

===================================================
19Jun2015
പെരുപ്പിച്ചുകാട്ടുന്ന വ്യായാമക്കച്ചവടം!
എം.ഋജു
പണ്ടൊരുത്തന്‍ ശ്രീനാരായണ ഗുരുദേവന്‍െറ അടുത്തത്തെി യോഗയുടെ മാഹാത്മ്യം വര്‍ണ്ണിച്ചതിനെ കുറിച്ച് ഗുരു തന്നെ എഴുതിയത് ഇങ്ങനെയാണ്- ‘യോഗയുടെ മഹത്വത്തെക്കുറിച്ച് എന്നെ ബോധ്യപ്പെടുത്താനുള്ള എല്ലാശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ അയാള്‍ പറഞ്ഞത്, യോഗ ശീലിച്ചതുകൊണ്ട് നല്ല മലശോധന കിട്ടുന്നുണ്ട് എന്നായിരുന്നു. അതിനാണെങ്കില്‍ ഇത്രയും കഷ്ടപ്പെടണോ, അല്‍പ്പം ആവണക്കെണ്ണ കുടിച്ചാല്‍പോരെ, എന്ന എന്‍െറ ചോദ്യത്തിന് അദ്ദഹത്തേിന് മറുപടിയുണ്ടായിരുന്നില്ല.’
അതായത്, യോഗയുടെ ഫലസിദ്ധിയെക്കുറിച്ചുള്ള തര്‍ക്കം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇനി യോഗയെക്കുറിച്ച് സാക്ഷാല്‍ ശ്രീരാമകൃഷ്ണ പരമഹംസര്‍ പറഞ്ഞതു കേള്‍ക്കുക. (ഓഷോ ഇടക്കിടെ ഉദ്ധരിക്കാറുള്ള ഒരു വാക്യമാണിത്) ബംഗാളിലെ ഒരു ഹഠയോഗി ഒരിക്കല്‍ ശ്രീരാമകൃഷ്ണ പരമഹംസരുടെ അടുത്ത്ചെന്ന് പത്തുവര്‍ഷം നീണ്ടുനിന്ന സാധനക്കൊടുവില്‍ ഗംഗാനദിക്കു കുറുകെ നടക്കുവാനുള്ള യോഗവിദ്യ താന്‍ പഠിച്ചുവെന്ന് അവകാശപ്പെട്ടു. ഇക്കാലത്ത് വെറും ഒരു അണക്ക് ഗംഗാനദി കടക്കാന്‍ തോണിയുണ്ടായിരിക്കേ, ഇത്രയും ചെറിയ ഒരുകാര്യത്തിന് പത്തുവര്‍ഷം പാഴാക്കിയ ഹഠയോഗിയുടെ ജീവിതംതന്നെ പാഴായിപ്പോയെന്നായിരുന്നു പരമഹംസരുടെ മറുപടി!
എത്ര പ്രായോഗികവും സത്യസന്ധവുമായിരുന്ന നാരായണഗുരുവും, പരമഹംസരും നല്‍കിയ മറുപടികള്‍ എന്നോര്‍ക്കുക. ഇപ്പോഴത്തെ യോഗാ കോപ്രായങ്ങളുടെയും, അതിജീവനകലകളുടെയും, വ്യായാമക്കസര്‍ത്തിന്‍െറയും കാലത്ത് ഇവര്‍ ജീവിച്ചിരിക്കാതിരുന്നത് നന്നായി. ഇന്ന് യോഗയെന്നത് ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും കോടികള്‍ മാര്‍ക്കറ്റുള്ള വിദ്യയായി വളര്‍ന്നിരിക്കുന്നു. നാടൊട്ടുക്കും ഇത് യോഗ പരിശീലനത്തിന്‍െറ കാലമാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ വന്നതിനുശേഷം യോഗ ഇന്ത്യയുടെ നിത്യജീവതത്തിന്‍െറ ഭാഗവുമായി. യോഗാദിനവും ആചരണവുമായി ആകെ ബഹളം. ഒരു വ്യായാമ മുറ എന്നതില്‍നിന്ന് മാറി പ്രമേഹവും, ഷുഗറും തൊട്ട് കാന്‍സറും എയ്ഡ്സും വരെ മാറ്റാന്‍ കഴിയുന്ന ഒരു ചികില്‍സാരീതി കൂടിയായി ഇത് മാറുന്നു!
സത്യത്തില്‍ യോഗ ആര്‍ക്കുവേണ്ടിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. പതഞ്ജലീ സൂത്രപക്രാരം അത് സന്യാസിമാര്‍ക്ക് മോക്ഷത്തിനുവേണ്ടിയുള്ളതാണ്; ലൗകികര്‍ക്ക് ഉള്ളതല്ല. മാത്രമല്ല, നാം ഇന്ന് കാണുന്ന 120ലധികം വരുന്ന വിവധ ആസനങ്ങളും ക്രിയകളും ഒന്നും പതഞ്ജലി നിര്‍ദേശിച്ചതല്ല. ‘പച്ചാളം ഭാസി’ സ്റ്റൈല്‍പോലെ ആധുനിക യോഗാചാര്യന്‍മ്മാര്‍ ഉണ്ടാക്കിയെടുത്തതാണ്.
യോഗയുടെ ചരിത്രം
----------------------------------------------------------------------------------------
ബി.സി രണ്ടാം നൂറ്റാണ്ടിലെ പതഞ്ജലിയെയാണ് യോഗയുടെ ആചാര്യനായി അംഗീകരിച്ചിട്ടുള്ളത്. അദ്ദേഹത്തിന്‍െറ യോഗസൂത്രം ഇന്നും പ്രാമാണിക ഗ്രന്ഥമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. പതഞ്ജലിയുടെ ഭാഷയില്‍ സന്യാസിമാര്‍ക്ക് ആത്മീയോന്നമനവും മോക്ഷപ്രാപ്തിയും കൈവരിക്കാനുള്ള ചിട്ടകളാണ് യോഗ. അദ്ദേഹത്തിന്‍െറ ഭാഷയില്‍ ‘ചിത്തവൃത്തി നിരോധം’.
യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധരണം, ധ്യാനം, സമാധി എന്നിങ്ങനെ പടിപടിയായി അനുഷ്ഠിക്കേണ്ട അഷ്ടാംഗയോഗത്തെക്കുറിച്ച് നാല് അധ്യായങ്ങളിലായി 195സൂക്തങ്ങളിലായി പതഞ്ജലി പ്രതിപ്രാദിക്കുന്നു. (വിസ്താരഭയം മൂലം ഇതിന്‍െറ കൂടുതല്‍ കാര്യങ്ങളിലേക്ക് കടക്കുന്നില്ല). സനാസികമാരുടെ എല്ലാ കര്‍മ്മങ്ങളും തീര്‍ത്ത് പ്രകൃതിയില്‍ ലയിപ്പിക്കലാണ് പതഞ്ജലിയുടെ ധാരണയില്‍ യോഗയുടെ ലക്ഷ്യം. അതിലെവിടെയും ലൗകികജീവിതവും വ്യായാമക്കച്ചവടവും കടന്നുവരുന്നില്ല എന്ന് ഓര്‍ക്കണം. ഇതിന് ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷം എ.ഡി.800 കാലഘട്ടത്തിലാണ് ഹഠയോഗം എന്ന പുതിയ രീതി ഉരുത്തിരിഞ്ഞത്. യോഗ അധ്യാത്മികതയില്‍നിന്ന് ഭൗതികതയിലേക്ക് മാറുന്നതിന്‍െറ തുടക്കം ഇവിടെയാണ്.
ചരിത്രം നോക്കിയാല്‍ ഇന്ത്യയിലെ സാധാരണക്കാരെ പോയിട്ട്, രാജാക്കന്‍മാരെപോലും പൗരാണികകാലത്ത് യോഗ ‘ബാധിച്ചി’ട്ടുണ്ടായിരുന്നില്ല. നൂറ്റാണ്ടുകളോളം അത് സന്യാസ മഠങ്ങളില്‍ കെട്ടിത്തിരിഞ്ഞു. യോഗക്ക് ഈ രീതിയിലുള്ള പ്രാധാന്യവും വാണിജ്യ വ്യാപാര സാധ്യതകളും വന്നിട്ട് കഷ്ടിച്ച് ഒരു നൂറ്റാണ്ടേ ആയിട്ടുള്ളൂ. 1888ല്‍ കര്‍ണാടകയില്‍ ജനിച്ച ടി.കൃഷ്ണമാചാരിയാണ് യോഗയെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത്. മൈസൂര്‍ രാജാവായ കൃഷ്ണദേവ വോഡയാര്‍ കാശിയില്‍വെച്ച്, കൃഷ്ണമാചാരിയെ പരിചയപ്പെടുകയും കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്തു. യോഗക്ക് ഒരു ഒൗദ്യോഗിക സ്വരം വരുന്നത് അന്നുതൊട്ടു മാത്രമാണ്. ഇന്നുകാണുന്ന രീതിയിലേക്ക് യോഗയെ വ്യാഖ്യാനിച്ചത് അദ്ദഹേമാണ്.
കൃഷ്ണമാചാര്യയുടെ മരണശേഷം സഹോദരന്‍ ബി.കെ.എസ് അയ്യാര്‍, മകന്‍ ടി.വി.കെ ദേശികാചാര്‍, കെ.പട്ടാഭി എന്നിവരാണ് യോഗയെ വിദേശത്ത് എത്തിച്ചത്. സാധാരണക്കാര്‍ക്ക് ചെയ്തു നോക്കാന്‍ ഉതകുന്ന യോഗാസന മുറകളും, ധ്യാനവുമൊക്കെ വികസിച്ചത് ഇക്കാലത്താണ്. ഇതില്‍ ബി.എസ് അയ്യാര്‍ പ്രശസ്ത വയലിനിസ്റ്റ് യഹൂദി മെനൂഹിനെ പരിചയപ്പെട്ടത് യോഗയുടെ കാര്യത്തിലും വഴിത്തിരിവായി. തന്‍െറ പരിപാടി നടക്കുന്ന വിദേശരാജ്യങ്ങളില്‍ മെനൂഹില്‍ അയ്യാറുടെ യോഗാഭ്യാസംകൂടി വെച്ചതോടെയാണ് ഇത് വിദേശത്ത് പ്രചരിക്കുന്നത്. അല്ലാതെ, ഇന്ന് പ്രചരിപ്പിക്കപ്പെടുന്നതുപോലെ, യോഗ പഠിക്കാനായി വിദേശികള്‍ കൂട്ടമായി ഹിമാലയ സാനുക്കളിലേക്ക് വന്നതല്ല. രണ്ടാംലോക മഹായുദ്ധം സൃഷ്ടിച്ച ശാരീരികവും, മാനസികവും സാമ്പത്തികവുമായ തകര്‍ച്ചയും അയ്യാര്‍ക്കും ഇന്ത്യന്‍ യോഗക്കും തുണയായി!

പിന്നീടിങ്ങോട്ട് യോഗ ഗുരുക്കളുടെ അയ്യരുകളിയാണ്. സ്വാമി സച്ചിദാനന്ദതൊട്ട് നമ്മുടെ ബാബാ രാംദേവും, ശ്രീ ശ്രീ രവിശങ്കറും അടക്കമുള്ള നീണ്ട നിര, എങ്ങനെ ശ്വസിക്കണമെന്നും എങ്ങനെ ആനന്ദിക്കണമെന്നും വന്‍തുക ഫീസ് വാങ്ങി കോഴ്സുകളായി നമ്മെ പഠിപ്പിക്കുന്നു. പതഞ്ജലിയുടെ യോഗയുമായി ഇവക്കൊന്നും യാതൊരു ബന്ധവുമില്ല.
യോഗ ശാസ്ത്രീയമോ?
--------------------------------------------------------------------------------------------------
സയന്‍സ് എന്ന ഇംഗ്ളീഷ് വാക്കിന് പൊതുവെ ശാസ്ത്രം എന്ന് തര്‍ജ്ജമ ചെയ്യാറുള്ളതിനാല്‍ നമ്മുടെ നാട്ടില്‍ എന്തും ശാസ്ത്രമാണല്ളോ? പക്ഷിശാസ്ത്രവും, ഗൗളിശാസ്ത്രവും, ഹസ്തരേഖാ ശാസ്ത്രവും പോലുള്ള ഒരു ശാസ്ത്രം തന്നെയാണ് സത്യത്തില്‍ യോഗാശാസ്ത്രവും! അതിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. യോഗാ ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്ന കൃത്രിമമായ പഠന റിപ്പോര്‍ട്ടുകള്‍ അല്ലാതെ ഒരു ശാസ്ത്രീയ പഠനത്തിലും യോഗയെ ഒരു ചികില്‍സാ പദ്ധതിയായി കണ്ടിട്ടില്ല. ഒരു അംഗീകൃത ശാസ്ത്രമാസികയിലും ഇതു സംബന്ധിച്ച് പഠനവും വന്നിട്ടില്ല.
പരീക്ഷണം, നിരീക്ഷണം, നിഗമനം എന്ന ശാസ്ത്രത്തിന്‍െറ അടിസ്ഥാന രീതിയില്‍നിന്ന് യോഗാചാര്യന്‍മ്മാര്‍ എന്നും ഒഴിഞ്ഞുമാറുകയാണ് പതിവ്. വ്യക്തിപരമായ അനുഭവങ്ങളെയും നിരീക്ഷണങ്ങളെയും ഒരു ശാസ്ത്ര സത്യമായി കണക്കാക്കാന്‍ കഴിയില്ല. അതായത് യോഗ പരിശീലിച്ചതുകൊണ്ട് എന്‍െറ പ്രമേഹം കുറഞ്ഞുവെന്ന് ഒരാള്‍ അവകാശപ്പെട്ടാല്‍ അത് ശാസ്ത്രീയമാവില്ല. അതിനാണ് ആധുനിക വൈദ്യശാസ്ത്ര ആര്‍.സി.ടി പരീക്ഷണങ്ങള്‍ വെക്കുന്നത്.
നൂറു പ്രമേഹ രോഗികളെ അമ്പതു വീതമുള്ള രണ്ടു ഗ്രൂപ്പാക്കി ഒരു ഗ്രൂപ്പിന് മരുന്നും, മറ്റേ ഗ്രൂപ്പിന് യോഗയും നല്‍കുക. യോഗ ശീലിച്ച ഗ്രൂപ്പിന് മൊത്തമായി പ്രമേഹത്തില്‍നിന്ന് മോചനമോ, മാറ്റമോ ഉണ്ടാവുകയാണെങ്കില്‍ മാത്രമേ, യോഗ ഒരു ചികില്‍സാ പദ്ധതിയാണോ എന്നതിന്‍െറ അന്വേഷണങ്ങള്‍ തുടരാനാവൂ. ഇത്തരത്തില്‍ ഒരു പഠനം ലോകത്തില്‍ എവിടെയെങ്കിലും നടന്നിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് മൂടിവെക്കേണ്ട കാര്യമെന്താണ്. സൂര്യനമസ്ക്കാരംകൊണ്ട് പ്രമേഹവും, രക്തസമ്മര്‍ദ്ദവുമൊക്കെ മാറുമെങ്കില്‍ നൊബേല്‍ സമ്മാനം കിട്ടേണ്ട കണ്ടത്തെലല്ളേ അത്? ആന്‍റിബയോട്ടിക്കുകളും, വാക്സിനുകളും കണ്ടത്തെിയതുപോലുള്ള ഒരു വൈദ്യശാസ്ത്ര വിപ്ളവമാകില്ളേ അത്. പക്ഷേ യോഗയില്‍ എല്ലാം നിഗൂഢമാണ്. നിങ്ങള്‍ക്ക് ഫലിക്കുന്ന ഒരു ചികില്‍സാരീതി എനിക്ക് ഫലിക്കില്ലത്രേ. ഇതിനെയാണ് അശാസ്ത്രീയം എന്ന് വിളിക്കുന്നത്. ചാത്തന്‍സേവ കൊണ്ട് അസുഖം മാറിയെന്ന് അവകാശപ്പെടുന്ന പലരുമുണ്ട്. എന്നുവെച്ച് ചാത്തന്‍ സേവക്കായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വിട്ടുകൊടുക്കാറില്ല! നരേന്ദ്രമോദി സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നതും അതുതന്നെയാണ്.
പിന്നെ, ഇതില്‍ മറ്റൊരുകാര്യം കൂടിയുണ്ട്. ‘പസ്ളീബോ ഇഫക്റ്റ്’ എന്ന് ആധുനിക ശാസ്ത്രം പറയുന്ന താനേ മാറല്‍ പക്രിയ. വൈറസ് രോഗങ്ങളില്‍ പലതും ഒരു ഘട്ടം കഴിഞ്ഞാല്‍ സ്വയം മാറും. മിക്കരോഗങ്ങളുടെയും ലക്ഷണങ്ങള്‍ ഏറ്റക്കുറച്ചിലുകള്‍ കാണിക്കുകയും ചെയ്യും.ചിലര്‍ക്ക് മാനസിക സമ്മര്‍ദങ്ങള്‍കൊണ്ടായിരിക്കും രോഗ ഭീതിയുണ്ടാവുക. യോഗയിലൂടെ ശ്വാസംവലിച്ചുവിടുമ്പോള്‍ രോഗം മാറിയെന്ന ആശ്വാസംമതി അവര്‍ക്ക് സൗഖ്യം തോന്നാന്‍. ഹോമിയോപതിയും, നാച്ചുറോപ്പതിയും അടക്കമുള്ള സകല കപടചികില്‍സകരും യുക്തിഭദ്രമായി ഉപയോഗിക്കുന്ന വിദ്യയാണിത്! ഗവേഷകനും ശാസ്ത്രലേഖകനുമായ ഡോ. മനോജ് കോമത്ത് ചൂണ്ടിക്കാട്ടുന്നപോലെ ‘യോഗക്കുപകരം ചീട്ടുകളി നടത്തി ഒരാള്‍ക്ക് ‘രോഗം’ മാറിയാല്‍ ചീട്ടുകളിയെ സമാന്തര ചികില്‍സാരീതിയായി നമ്മുടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചുകളയും!
അതിനേക്കാള്‍ അപടകരം നിലവിലുള്ള മരുന്നുകള്‍ നിര്‍ത്തിച്ച് യോഗാചാര്യന്‍മ്മാര്‍ ആളുകളെ ഇതിലേക്കുകൊണ്ടുവന്ന് കൊല്ലാക്കൊലചെയ്യുന്നതാണ്. ഒറ്റയടിക്ക് ഇന്‍സുലിന്‍ നിര്‍ത്തുന്നതുപോലുള്ള പാതകങ്ങള്‍ ഇപ്പോള്‍ കാണാം. വരട്ടുചൊറിയോ,വളംകടിയോ ഒക്കെ യോഗ മൂലം ചികില്‍സിച്ചാലും വലിയ കുഴപ്പമില്ല. പക്ഷേ ഹെപ്പറ്റെറ്റിസ് പോലുള്ള രോഗങ്ങളില്‍ പെട്ടവര്‍ കുണ്ഡലിനി ഉണരുന്നതും കാത്ത് അഭ്യാസവുമായി കഴിഞ്ഞാലോ? ഇത് അതിശയോക്തിയല്ല. പാമ്പു കടിച്ചവന്‍പോലും പ്രാണായാമം ചെയ്യുന്ന ഭീതിദമായ ശാസ്ത്ര വിരുദ്ധതയിലേക്കാണ്, വിദ്യാസമ്പന്നരായ മലയാളി സമൂഹംപോലും കൂപ്പുകുത്തുന്നത്.
യോഗ ഒരു വ്യായാമ മുറയാണോ?
-----------------------------------------------------------------------------------------------
എല്ലാ ശ്രമങ്ങളും പരാജയപെട്ടയാള്‍ ശ്രീനാരായണ ഗുരുവിനോട് പറഞ്ഞ മലശോധനപോലെ, യോഗ ചികില്‍സാരീതിയല്ളെന്ന് സമ്മതിക്കുന്നവര്‍പോലും അതൊരു വ്യായാമ മുറയല്ളേയെന്ന് ചോദിക്കാറുണ്ട്. ഓറിഗണ്‍ സര്‍വകലാശാലയിലെ വ്യായാമ വിഭാഗം ഇതിനായി വിശദമായ പഠനം നടത്തി. യോഗയെ ആഫ്രിക്കന്‍ നൃത്തവുമായി താരതമ്യം ചെയ്ത് നടത്തിയ പഠനത്തില്‍ യോഗയുടെ ഹീലിംഗ്പാവറിനെ കുറിച്ച താഴത്തെ ലിങ്കില്‍ വായിക്കാം
http://link.springer.com/article/10.1207%2Fs15324796abm2802_6#page-1

സ്നേഹബന്ധം
" മനുഷ്യർ ദ്വേഷ്യപ്പെടുമ്പോൾ എന്ത് കൊണ്ടാണ് ഉച്ചത്തിൽ സംസാരിക്കുന്നത് ?" ഒരിക്കൽ ഒരു ഗുരു തന്റെ ശിഷ്യന്മാരോട് ചോദിച്ചു . ശിഷ്യന്മാർ ഏറെ നേരത്തെ ആലോചനയ്ക്ക് ശേഷം മറുപടി നൽകി : "മനസ്സിൽ ദ്വേഷ്യം നുരഞ്ഞു പൊന്തുമ്പോൾ ശാന്തത നഷ്ടപ്പെടും; അതുകൊണ്ട് ."" അതിനു തൊട്ടടുത്തു നില്ക്കുന്ന ആളോട് ഉറക്കെ സംസാരിക്കേണ്ടതുണ്ടോ ? ശബ്ദം കുറച്ചു സംസാരിച്ചാലും അടുത്തു നില്ക്കുന്ന ആൾക്ക് കേൾക്കാൻ കഴിയുമല്ലോ , പിന്നെന്തിനു ഉച്ചത്തിൽ അലറണം ? " അവിടെ ശിഷ്യർക്ക് ഉത്തരം മുട്ടി. അപ്പോൾ ഗുരു പറഞ്ഞു: രണ്ടു പേർ കലഹിക്കുമ്പോൾ അവരുടെ ഹൃദയങ്ങൾ അടുത്താണെങ്കിലും ഫലത്തിൽ ഏറെ അകലത്തിലായിരിക്കും സ്ഥിതി ചെയ്യുന്നത് . ആ അകൽച്ച മൂലമാണ് ഉച്ചത്തിൽ സംസാരിക്കേണ്ടി വരുന്നത്. നേരെ മറിച്ചു് സ്നേഹിക്കുന്ന രണ്ടു പേരെ നോക്കൂ.. അവർ എത്ര പതിഞ്ഞ ശബ്ദത്തിലാണ് പരസ്പരം ആശയം കൈമാറുന്നത് ! ഹൃദയത്തിന്റെ അടുപ്പം പലപ്പോഴും ശബ്ദത്തിന്റെ ആവശ്യം ഇല്ലാതാക്കും. ഹൃദയങ്ങൾ ഒന്നാകുമ്പോൾ വെറുതെ നോട്ടങ്ങൾ കൊണ്ട് പോലും ആശയ വിനിമയം സാധിക്കും..
വിശ്വാസം
നമ്മള്‍ ചിലരെ വിശ്വസിക്കും , അവര്‍ അവസാനം നമ്മളെ കൊണ്ട് അവര്‍ക്ക് ആവശ്യമുള്ളത് നേടും , അവസാനം കറിവേപ്പില പോലെ ഉപേക്ഷിക്കപെട്ട നാം പിന്നേം ആര്‍ക്കും വേണ്ടാതെ അലയും. പറ്റിക്കപെടാന്‍ വേണ്ടി.
Monday, 1 June 2015
Perspective of believe.
സുന്ദരിമാരുടെ ലെഗ്ഗിങ്ങ്സ്
മരണം
Sunday, 24 May 2015
ഇഷ്ട്ടം
നോവിക്കുന്ന ഉണര്വിനെക്കാളുംലഗാരി
സന്തോഷിപ്പിക്കുന്ന സ്വപ്നങ്ങളാണ്
എനിക്കിഷ്ട്ടം.
90 വയസ്സുള്ള യുവാവ്
"90 വയസ്സുള്ള യുവാവ് "
ഈ വാക്യത്തില്‍ എന്താണ് തെറ്റു? സ്വന്തം ശരീരം കൊണ്ട് ഒരു കിലോമീറ്റര്‍ പോലും നടക്കാനാവാത്ത 20ഉം 25ഉം വയസ്സുള്ള അല്പങ്ങളാണോ യുവതയായി നിങ്ങള്‍ കൊണ്ടാടുന്നത് ?
ഇന്നത്തെ ന്യൂ ജനറേഷന്‍ പിള്ളേര്‍ എങ്ങനെ പോയാലും 60 കടക്കില്ല എന്ന് ശാസ്ത്രം പറയുമ്പോള്‍, നമ്മുടെ ഉപ്പാപ്പമാര്‍ കിടുവായി തന്‍റെ 80ആം വയസ്സിലും 90ആം വയസ്സിലും ഓടി നടക്കുന്നത് നാം എല്ലാരും കാണുന്നതല്ലേ.
ഷാരൂക് ഖാന്‍ സിനിമയില്‍ പറഞ്ഞപോലെ ; "ഡോണ്ട് അണ്ടര്‍എസ്ടിമാറ്റ് ദി പവര്‍ ഓഫ് എ കോമണ്‍ മാന്‍"
Thursday, 2 April 2015
സ്നേഹം
ആഗ്രഹിക്കുമ്പോള്‍ കിട്ടാത്തതുംസ്നേഹം
കിട്ടിയാല്‍ മതിയാവാത്തതും
കിട്ടിയിലേല്‍ നിരാശയുണ്ടാവുന്നതും
കിട്ടുമെന്ന പ്രതീക്ഷ എപ്പോളും നല്‍ക്കുന്നതാണ്
#lagu
Friday, 20 February 2015
മനുഷ്യത്വം ??
ജുമുഅ നമസ്കാരത്തിനു ശേഷം ഖത്തീബ്
മൈക്കിലൂടെ വിളിച്ചു പറഞ്ഞു
പുറത്ത് ഒരു
സഹോദരി നിൽക്കുന്നുണ്ട് കല്ല്യാണ
പ്രായമായ മൂന്നു പെണ്‍കുട്ടികളാണ്എല്ലാവരും കഴിയുന്നസഹായം നൽകണംജുമുഅ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ
പൊരിവെയിലത്ത്
ഏതോ മഹല്ലിലെ സെക്രട്ടറിയുടെ ഒപ്പ്
പതിഞ്ഞ വെള്ള
കടലാസും നീട്ടി മക്കളെ കെട്ടിക്കാൻ
യാചിക്കുന്ന ആ
പാവം ഉമ്മയെ കണ്ടപ്പോള്‍
കണ്ണു നിറഞ്ഞു പോയി
നാട്ടിലെ സകല
പ്രമാണിമാരും പോക്കറ്റിൽ കയ്യിട്ട്
നോട്ടിൽ മുഷിഞ്ഞവനെ തിരഞ്ഞെടുത്ത്
സഹതാപത്തിൽ മുക്കി
നീട്ടി പിടിച്ച
തട്ടത്തിനുള്ളിലേക്ക് ഇട്ടുകൊടുത്തു
നോട്ട്കെട്ടുകളേക്കാള്‍ കൂടുതല്‍ സഹതാപമാണ്
അന്നാ ഉമ്മാക്ക് കിട്ടിയത്
ഞാനും എന്നിലെ സഹതാപം പള്ളിമൂലയിൽ
ഇറക്കി വച്ചു
അടുത്ത
ആഴ്ചയും ആരെങ്കിലും കാണും അപ്പോള്‍
വാരി വിതറേണ്ടതാണ്
പുറത്തിറങ്ങിയ മഹല്ല് നിവാസികളിൽ
എത്ര പേരുടെ മനസ്സില്‍
ആഉമ്മയുടെ മുഖം വീടുവരെയെങ്കിലും കൊണ്ടു പോകാന്‍
കഴിഞ്ഞു കാണും
എല്ലാവരും അവരുടെ ലോകത്തില്‍
ലയിച്ചു എന്റെ വീട്ടുമുറ്റത്ത് എത്താത്ത
ഒരു പ്രശ്നവും എന്റെ പ്രശ്നമല്ല
അതാണിന്നത്തെ ഉത്തമ സമുധായം .
ചില
ഒറ്റപ്പെട്ട ശ്രമങ്ങൾ ഇല്ലാതില്ല..
നിങ്ങളൊന്ന് ചിന്തിച്ചു നോക്കൂ
സഹോദരൻമാരെ
പൊരിവെയിലത്ത്
തന്നെ കെട്ടിക്കാൻ
വേണ്ടി പള്ളി മുറ്റത്ത് യാചിച്ച്
വീട്ടിലേക്ക് കയറി വരുന്ന
ഉമ്മയെ കാണുമ്പോള്‍ആ പെണ്‍കുട്ടികളു
ടെ മനസ്സ് എത്ര മാത്രം തേങ്ങികാണും
പണക്കാരൻ സമൂഹത്തില്‍ കാട്ടിക്കൂട്ടിയ
മാമൂലുകൾ
കാരണം സ്വപ്നങ്ങളും പ്രതീക്ഷകളും അടകിപ്പിടിച്ച്
വീട്ടിലെ അകത്തളത്തിൽ വിധൂരമായ
മംഗലൃ സ്വപ്നം കണ്ട് കഴിയുന്ന
നമ്മുടെ സഹോദരിമാര്‍
ഏതെങ്കിലും അന്യ
മതസ്ഥന്‍റെ കൂടെ പോയാലാണ് നാം
യഥാര്‍ത്ഥ മുസ്ലീം ആകുന്നത്
വാട്സപ്പിലും ഫേസ്ബുക്കിലും പോസ്റ്റിട്ട് നമ്മള്‍
ഈമാനുറപ്പിക്കുന്നു
ഹദീസും ആയത്തുമോതി അവളെ നരകത്തിലേക്കയക്കുന്നു
ഇന്നാലില്ലയും മാശാഅല്ലായും കമന്‍റിട്ട് സ്വർഗത്തിൽ
നമ്മള്‍ ടിക്കറ്റും ഉറപ്പിച്ചു
അങ്ങനെ ആവീട്ടിലേക്ക്
ആദ്യമായി കാര്യങ്ങള്‍ അന്വേഷിച്ചു
ചെല്ലാൻ മഹല്ല് നിവാസികൾക്ക് ഒരു
അമുസ്ലിം സുഹൃത്ത്
വഴി കാണിക്കേണ്ടിവന്നു
സ്ത്രീധനരഹിത വിവാഹം നടക്കുന്നുണ്ട്
സമുധായത്തിൽ
പക്ഷേ... പെണ്ണിന്റെ തറവാടിന്‍റെ അടിത്തറ
മാന്തിനോക്കി ഫലമുള്ള മണ്ണാണെന്ന്
കണ്ടാല്‍ മാത്രമേ നടക്കുന്നുള്ളൂ
ഇന്നത്തെ യുവാക്കളാകട്ടെ സ്വന്തമായ
തീരുമാനങ്ങള്‍എടുക്കാന്‍
കഴിയാതെ ഉപ്പയിലും ഉമ്മയിലും കുടുംബക്കാരിലും പഴിചാരി എല്ലാം അവരുടെ തീരുമാനമാണ്
എന്റെ പെങ്ങളെ കെട്ടിച്ചത്
സ്ത്രീധനം കൊടുത്താണ്
പിന്നെ എന്തുകൊണ്ട് എനിക്ക്
വാങ്ങിച്ച് കൂടാ
തുടങ്ങിയ നൃായങ്ങൾ നിരത്തിയാണ്
നിന്റെ വീട്ടില്‍ കള്ളൻ കയറിയാൽ
അടുത്ത വീട്ടില്‍ നീ കക്കാൻ കയറണം
സമുദായത്തിന്റെ നേർക്ക് ഒരു
ചോദ്യചിഹ്നമായി നമ്മുടെ സഹോദരിമാർ
നിൽക്കുമ്പോൾ അടുത്ത മഹല്ലിലേക്ക്
യാചനക്ക് കത്ത് കൊടുത്തയക്കുന്ന
സെക്രട്ടറിമാർ സ്വന്തം മഹല്ലിൽ
എന്തുചെയ്യാൻ കഴിയുമെന്ന്
ചിന്തിക്കട്ടെ
വിവാഹ മാർക്കറ്റിൽ വച്ച് വിലപേശുന്ന
യുവാക്കളും ഒരു
നിമിഷമെങ്കിലും പാവപ്പെട്ടവന്‍റെ കൂരയിലെ പെണ്ണിന് ഒരു
ജീവിതം നൽകാൻ തനിക്ക്
കഴിയുമെന്നും ചിന്തിക്കട്ടെ...
പരസ്പരം തെറിപറയുന്നതിനു
മുമ്പായി നമ്മുടെ പണ്ഠിതൻമാർ ഈ
വിഷയത്തില്‍
ജനങ്ങളെ ബോധവൽകരിക്കട്ടെ
ഈ പോസ്റ്റില്‍ നിങ്ങള്‍ക്ക് ഒരു നന്മ
കാണുന്നുവെങ്കിൽ ഷെയര്‍ ചെയ്യൂ
ഒരാളെങ്കിലും മാറി ചിന്തിച്ചാൽ
അത് സമൂഹത്തില്‍ വലിയ
മാറ്റം തന്നെയാണ്.
കടപാട് :
Siraj Mangapoyil
Saturday, 27 December 2014
Purpose
IMAGINATION IS HIGHER THAN KNOWLEDGE
PURPOSE IS IMPORTANT THAN NEED.
#lagu
Being ALONE
I AM NOT ALONE LONELINESS IS ALWAYS WITH ME.
#lagu
Subscribe to:
Posts (Atom)