Welcome to my blog!

Just Think for Now: ഒന്ന് ചിന്തിക്കു

Subscribe to this blog!

Receive the latest posts by email. Just enter your email below if you want to subscribe!

Friday, 20 February 2015

മനുഷ്യത്വം ??

ജുമുഅ നമസ്കാരത്തിനു ശേഷം ഖത്തീബ്
മൈക്കിലൂടെ വിളിച്ചു പറഞ്ഞു
പുറത്ത് ഒരു
സഹോദരി നിൽക്കുന്നുണ്ട് കല്ല്യാണ
പ്രായമായ മൂന്നു പെണ്‍കുട്ടികളാണ്എല്ലാവരും കഴിയുന്നസഹായം നൽകണംജുമുഅ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ
പൊരിവെയിലത്ത്
ഏതോ മഹല്ലിലെ സെക്രട്ടറിയുടെ ഒപ്പ്
പതിഞ്ഞ വെള്ള
കടലാസും നീട്ടി മക്കളെ കെട്ടിക്കാൻ
യാചിക്കുന്ന ആ
പാവം ഉമ്മയെ കണ്ടപ്പോള്‍
കണ്ണു നിറഞ്ഞു പോയി
നാട്ടിലെ സകല
പ്രമാണിമാരും പോക്കറ്റിൽ കയ്യിട്ട്
നോട്ടിൽ മുഷിഞ്ഞവനെ തിരഞ്ഞെടുത്ത്
സഹതാപത്തിൽ മുക്കി
നീട്ടി പിടിച്ച
തട്ടത്തിനുള്ളിലേക്ക് ഇട്ടുകൊടുത്തു
നോട്ട്കെട്ടുകളേക്കാള്‍ കൂടുതല്‍ സഹതാപമാണ്
അന്നാ ഉമ്മാക്ക് കിട്ടിയത്
ഞാനും എന്നിലെ സഹതാപം പള്ളിമൂലയിൽ
ഇറക്കി വച്ചു
അടുത്ത
ആഴ്ചയും ആരെങ്കിലും കാണും അപ്പോള്‍
വാരി വിതറേണ്ടതാണ്
പുറത്തിറങ്ങിയ മഹല്ല് നിവാസികളിൽ
എത്ര പേരുടെ മനസ്സില്‍
ആഉമ്മയുടെ മുഖം വീടുവരെയെങ്കിലും കൊണ്ടു പോകാന്‍
കഴിഞ്ഞു കാണും 

എല്ലാവരും അവരുടെ ലോകത്തില്‍
ലയിച്ചു എന്റെ വീട്ടുമുറ്റത്ത് എത്താത്ത
ഒരു പ്രശ്നവും എന്റെ പ്രശ്നമല്ല
അതാണിന്നത്തെ ഉത്തമ സമുധായം .
ചില
ഒറ്റപ്പെട്ട ശ്രമങ്ങൾ ഇല്ലാതില്ല..
നിങ്ങളൊന്ന് ചിന്തിച്ചു നോക്കൂ
സഹോദരൻമാരെ
പൊരിവെയിലത്ത്
തന്നെ കെട്ടിക്കാൻ
വേണ്ടി പള്ളി മുറ്റത്ത് യാചിച്ച്
വീട്ടിലേക്ക് കയറി വരുന്ന
ഉമ്മയെ കാണുമ്പോള്‍ആ പെണ്‍കുട്ടികളു
ടെ മനസ്സ് എത്ര മാത്രം തേങ്ങികാണും
പണക്കാരൻ സമൂഹത്തില്‍ കാട്ടിക്കൂട്ടിയ
മാമൂലുകൾ
കാരണം സ്വപ്നങ്ങളും പ്രതീക്ഷകളും അടകിപ്പിടിച്ച്
വീട്ടിലെ അകത്തളത്തിൽ വിധൂരമായ
മംഗലൃ സ്വപ്നം കണ്ട് കഴിയുന്ന
നമ്മുടെ സഹോദരിമാര്‍
ഏതെങ്കിലും അന്യ
മതസ്ഥന്‍റെ കൂടെ പോയാലാണ് നാം
യഥാര്‍ത്ഥ മുസ്ലീം ആകുന്നത്
വാട്സപ്പിലും ഫേസ്ബുക്കിലും പോസ്റ്റിട്ട് നമ്മള്‍
ഈമാനുറപ്പിക്കുന്നു
ഹദീസും ആയത്തുമോതി അവളെ നരകത്തിലേക്കയക്കുന്നു
ഇന്നാലില്ലയും മാശാഅല്ലായും കമന്‍റിട്ട് സ്വർഗത്തിൽ
നമ്മള്‍ ടിക്കറ്റും ഉറപ്പിച്ചു
അങ്ങനെ ആവീട്ടിലേക്ക്
ആദ്യമായി കാര്യങ്ങള്‍ അന്വേഷിച്ചു
ചെല്ലാൻ മഹല്ല് നിവാസികൾക്ക് ഒരു
അമുസ്ലിം സുഹൃത്ത്
വഴി കാണിക്കേണ്ടിവന്നു
സ്ത്രീധനരഹിത വിവാഹം നടക്കുന്നുണ്ട്
സമുധായത്തിൽ
പക്ഷേ... പെണ്ണിന്റെ തറവാടിന്‍റെ അടിത്തറ
മാന്തിനോക്കി ഫലമുള്ള മണ്ണാണെന്ന്
കണ്ടാല്‍ മാത്രമേ നടക്കുന്നുള്ളൂ
ഇന്നത്തെ യുവാക്കളാകട്ടെ സ്വന്തമായ
തീരുമാനങ്ങള്‍എടുക്കാന്‍
കഴിയാതെ ഉപ്പയിലും ഉമ്മയിലും കുടുംബക്കാരിലും പഴിചാരി എല്ലാം അവരുടെ തീരുമാനമാണ്
എന്റെ പെങ്ങളെ കെട്ടിച്ചത്
സ്ത്രീധനം കൊടുത്താണ്
പിന്നെ എന്തുകൊണ്ട് എനിക്ക്
വാങ്ങിച്ച് കൂടാ
തുടങ്ങിയ നൃായങ്ങൾ നിരത്തിയാണ്
നിന്റെ വീട്ടില്‍ കള്ളൻ കയറിയാൽ
അടുത്ത വീട്ടില്‍ നീ കക്കാൻ കയറണം
സമുദായത്തിന്റെ നേർക്ക് ഒരു
ചോദ്യചിഹ്നമായി നമ്മുടെ സഹോദരിമാർ
നിൽക്കുമ്പോൾ അടുത്ത മഹല്ലിലേക്ക്
യാചനക്ക് കത്ത് കൊടുത്തയക്കുന്ന
സെക്രട്ടറിമാർ സ്വന്തം മഹല്ലിൽ
എന്തുചെയ്യാൻ കഴിയുമെന്ന്
ചിന്തിക്കട്ടെ
വിവാഹ മാർക്കറ്റിൽ വച്ച് വിലപേശുന്ന
യുവാക്കളും ഒരു
നിമിഷമെങ്കിലും പാവപ്പെട്ടവന്‍റെ കൂരയിലെ പെണ്ണിന് ഒരു
ജീവിതം നൽകാൻ തനിക്ക്
കഴിയുമെന്നും ചിന്തിക്കട്ടെ...
പരസ്പരം തെറിപറയുന്നതിനു
മുമ്പായി നമ്മുടെ പണ്ഠിതൻമാർ ഈ
വിഷയത്തില്‍
ജനങ്ങളെ ബോധവൽകരിക്കട്ടെ
ഈ പോസ്റ്റില്‍ നിങ്ങള്‍ക്ക് ഒരു നന്മ
കാണുന്നുവെങ്കിൽ ഷെയര്‍ ചെയ്യൂ
ഒരാളെങ്കിലും മാറി ചിന്തിച്ചാൽ
അത് സമൂഹത്തില്‍ വലിയ
മാറ്റം തന്നെയാണ്.


കടപാട് :
Siraj Mangapoyil 

No comments:

Post a Comment