Welcome to my blog!

Just Think for Now: ഒന്ന് ചിന്തിക്കു

Subscribe to this blog!

Receive the latest posts by email. Just enter your email below if you want to subscribe!

Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Saturday, 9 May 2015

സ്വാതന്ത്രത്തിന്റെ അടിമകള്‍


പറക്കാന്‍ കൊതിക്കുന്ന ആഗ്രഹങ്ങള്‍
ധര്‍മ്മാനുരൂപമായ മതം
യുക്തിസഹമായ ചിന്തകല്‍
മുന്നില്‍ ഒറഞ്ഞു തുള്ളുന്ന യാഥര്‍ത്ഥ്യം
ഹൃദയത്തില്‍ ആദര്‍ശം

ഈ പഞ്ചങ്ങള്‍ പരസ്പരും പോരാടുന്നു.
നിലനില്‍പ്പിന്റെ പോരാട്ടം.
ആതിപത്യത്തിന്‍റെ പോരാട്ടം.

ഒന്നില്‍ ലയിക്കാനോ
ലയിക്കുന്നതില്‍ നില്‍ക്കാനോ
നില്‍ക്കുന്നതില്‍ സ്വതന്ത്രമായി തുടരാനോ
സാധിക്കാതെ

സ്വാതന്ത്രത്തിന്റെ പക്ഷികള്‍
അടിമത്വത്തിന്റെ കാണാ
ചിറകുകളുമായി പറക്കുന്നു.

ലക്ഷ്യമില്ല
എല്ലാരും തുഴയുന്നു.
കൂടെ ഞാനും.

Friday, 8 May 2015

ടെക്നോളജി


ടെക്നോളജി
-------------
ഓല മേഞ്ഞ വീടുകള്‍ മാത്രം ഉണ്ടായിരുന്ന കാലത്ത് കിടന്നുറങ്ങാന്‍ ഭയമൊട്ടും വന്നില്ല.
ഓലമറയത്ത് നിന്ന് മേനി കഴുകുന്ന പെണ്ണിന് ക്യാമറാ കണ്ണുകളെ പേടിക്കേണ്ടിയും വന്നില്ല.
ടെക്നോളജികള്‍ മാറിമറിയുന്ന കാലത്ത്
വീടുകൾ കൊട്ടാരമാകുന്ന കാലത്ത്
കാവല്‍ നില്‍ക്കുന്ന സിസി ടിവിക്ക് മുന്നിലും കൊലപാതകം നടക്കുന്നു..
ട്രയിനില്‍ ഓടുന്ന ബസ്സില്‍ ഓട്ടോറിക്ഷയില്‍'
പൊതുകക്കൂസുകളില്‍ പോലും നമ്മുടെ അമ്മപെങ്ങന്‍മാർ സുരക്ഷിതരല്ലാതാവുമ്പോള്‍.
കാലത്തെ പിറകോട്ട് തിരിക്കാനാകില്ലങ്കിലും
മനസ്സില്‍ ഒരു ചോദ്യമുയരുന്നു...
ഓല നല്‍കിയ സുരക്ഷിതത്വം നമുക്ക് നല്‍കാന്‍ ടെക്നോളജികള്‍ക്ക് കഴിഞ്ഞോ..?!



കടപ്പാട്: ഹാഷിം

Monday, 20 April 2015

കലാരൂപം

കലാരൂപം
--------------
സ്ത്രീയുടെ സ്തനം ഉത്തമ
കലാ സൃഷ്ടിയാണെന്ന് അവന്‍
ആത്മ ഹര്‍ഷത്താല്‍ അവള്‍
അവനു മുന്‍പില്‍ മാറിടം തുറന്നു കാട്ടിഹോ!!അത്ഭുതം നീയാണ് ഭൂലോക സുന്ദരിവാക്കുകളില്‍ മയങ്ങി അവള്‍ വീണപ്പോള്‍അവന്‍ സന്തോഷത്തോടെ പറഞ്ഞുഇതൊന്നുമല്ല! നിന്നിലിനിയും കലാ സൃഷ്ടിയുണ്ട്അവനു മുന്നില്‍ ആ കലാരൂപം പ്രസാദിച്ചുഅവളുടെ സൌന്ദര്യം പങ്കിട്ട ശേഷം അവന്‍ പറഞ്ഞുനിന്‍റെ സൌന്ദര്യം നിന്‍റെ അവകാശമാണ്ലോകത്തിനു മുന്നില്‍ നീയത് തുറന്നു കാട്ടുകനീ സദാചാരികള്‍ക്കെതിരെ യുദ്ധം ചെയ്യുകആ യുദ്ധത്തില്‍ അവള്‍ വിജയിക്കുകയുംതൊട്ടടുത്ത മാസം ഗര്‍ഭം കലക്കുകയും ചെയ്തുഅടുത്ത കലാരൂപം തേടിഅവന്‍ പിന്നെയും യാത്ര തുടങ്ങിഅവളെ വീണ്ടും കലാകാരിയാക്കാന്‍വേറെ മിടുക്കന്മാരും എത്തി തുടങ്ങിനഗ്നയാക്കാന്‍ പുരുഷനുംവിഡ്ഢിയാവാന്‍ സ്ത്രീയുംസമത്വമെന്നു വാഴ്ത്താന്‍കാമകണ്ണുകളും മത്സരിക്കുമ്പോള്‍സ്ത്രീയുടെ തലചോറ് ഫ്രിഡ്ജില്‍തണുത്ത് വിറങ്ങലിച്ചു കിടക്കുന്നു.






കടപ്പാട്: നാസര്‍

Friday, 17 October 2014

നീ

പുനിലാവിന്‍ ഇതളുകള്‍ കൊഴിഞ്ഞു 
വിണ സന്ധ്യയില്‍ 
പുമുഖത്തെ വാതിലില്‍ തെളിഞ്ഞു
കണ്ടു നിന്‍ മുഖം
പൊന്‍ കതിരില്‍ നീ വിരിഞ്ഞു
മഞ്ഞു തുള്ളി എന്ന പോല്‍
സുര്യ ശോഭയില്‍ പടര്‍ന്നു
ആയിരം നിറങ്ങളായി
ഇന്നു മുന്നില്‍ നീ വിരിഞ്ഞു
മാരിവില്ലിന്‍ ചിറകുമായി
പോയി മറഞ്ഞു അകലെ നീ 
മേഘ രൂപം പോലവേ
നീ വരുന്നതെന്നു എന്നില്‍
എന്‍ പ്രണയ ചാരുതേ
കാത്തിരിപ്പു ആ വസന്ത-
ഗോപുര പടിയില്‍ ഞാന്‍

Sunday, 12 October 2014

നിനക്കായി

വരവിനാകില്ല ഇനിയെന്‍ ഓര്‍മകള്‍
മാത്രമായി എവിടെ നിനക്കായി തുറന്നു തരാം
രാവേറെ മാറി ദുരെ നിലാവിന്‍റെ ചിറകുകള്‍
പാറി നിന്‍ കനവില്‍ ചെക്കെറിയാല്‍
ചന്ദ്രനഴകിന്‍റെ കാന്തിയില്‍ മിന്‍ മിഴിയില്‍
മോഹനമാം സ്വപനങ്ങള്‍ കാത്തിരുന്നാല്‍
കണ്ണുകള്‍ താരക തിരികളില്‍ പുലരി വിട്ടാകാശം
രാത്രിയുടെ കാഴചയില്‍ ലയിചിരുന്നാല്‍

വരവിനാകില്ല സഖി നിന്നോര്‍മയില്‍
ഞാന്‍ അലിഞ്ഞു നിന്നാല്‍

കവിതയിലേക്കുള്ള വഴി

കവിതയിലേക്കുള്ള വഴി 
_____________________________________

ഹൃദയത്തില്‍ സ്പന്ദനം ഇടകലര്‍ന്നിടുന്ന 
പ്രണയാര്‍ദ്രമാം വഴിത്താരയില്‍ നാം
എവിടെയോ വെച്ച് നാം കണ്ടുമുട്ടി, പ്രിയേ 
കവിതയിലേക്ക് നാം കുറിക്കും വഴി

ആയിരം ചിന്തകള്‍ ഓര്‍മയുടെ ഭാണ്ഡമായി 
ഈ വഴിത്താരായി ചേര്‍ന്നലിഞ്ഞു 
പ്രണയവും സ്വപ്നവും വിരഹവുമെല്ലാം
പൊട്ടിയ മലയില്‍ കോര്‍ത്തെടുത്തു

പോയി മറഞ്ഞ ഏതോ കാലത്തിന്‍ ഓര്‍മ്മകള്‍
ത്രുടി കൊട്ടും പാട്ടായി പ്രതിധോനിച്ചു
തയിമൊഴി ചന്തത്തിനോരം ഇതളിടും
മലയാള ഭാഷയില്‍ ഓമനിച്ചു
ഓര്‍മ്മതന്‍ ഇതളുകള്‍ കതിരിടുംതിരത്ത്
ഒരു വിളികുടി വിളിപ്പു നിന്നെ
ഒരിമിച്ചുഇരിക്കാം നമുക്കാ
ഓളങ്ങള്‍ മിഴിതുറക്കും ഈ സന്ധ്യയില്‍

ഓര്‍മ്മകള്‍

പുണരുവാന്‍ കൊതിക്കുന്നോരായിരം ഓര്‍മ്മകള്‍ 
മഞ്ഞും മഴയുമായി മാറി വന്നിടാവേ 
നിറമുള്ള നിനവുകളില്‍ നൗകയായി ഞാന്‍ വെറും
നദികള്‍ തന്‍ കൈകളില്‍ ഒഴുകി അകന്നീടവേ

ഒരു ജന്മം ഇനിയെത്ര അകലെയ്യെന്നോ 
എന്നില്‍ നിന്നായിരം കാതം ദുരെയെന്നോ
പിറവി കൊടുക്കാത്ത ചിന്ത തന്‍ ഭാണ്ഡത്തില്‍ 
നിറമുള്ള സ്വപ്നങ്ങള്‍ ഏറെയെന്നോ

ഒരു ഗാഥപോല്‍ അനന്തമാം ചിന്തകള്‍
പൊതിയുന്ന ജീവിത സുകൃതമെന്നോ
ആഴപ്പരപ്പുകളില്‍ ഓളം കൊതിക്കുന്ന
തിവ്രമാം മോഹമിന്നെറെയെന്നോ?

ക്ഷണികമാം നിര്‍മല ജിവിതത്തെ
തിരയുന്നു ഞാന്‍, ഒരു അന്വേഷിയെപ്പോലെ
തിരികെ ലഭിക്കുകയാണെതെങ്കില്‍
നിന്‍ അരികില്‍ വരാതെ ഞാന്‍ എങ്ങു പോകും

അവിരാമില്ലാത്ത യാത്രപോലെ
അറിയില്ല ഇനിയെന്തു എന്നറിഞ്ഞും
അലയായി നിഴലായി മാറി മാറി
അകലേയ്ക്ക് അകലേക്ക്‌ പോയി മറയും

Wednesday, 8 October 2014

മാനുഷികം

മാനുഷികം
ന്യമിനിഷികം മാത്രമായ ഈ ശരീരത്തെ നിങ്ങള്‍ ആരാധികരുതേ.. 

മിത്യയായ മോഹങ്ങളും അനാവശ്യ ആഗ്രഹങ്ങളും 

ന്യമിനിഷികം എന്നും ഈ ജീവിതം. 

നീ മോഡി പിടിപ്പിച്ച ഈ ശരീരം 

നാളെ നിന്റെതല്ലാതാകുന്നു. 

നീയെന്ന സത്യം നാളെ മിത്യയാവും 

മനുഷ്യാ നിന്‍റെ സത്യത്തിനും മിത്യക്കും ഇടയില്‍ 

ഒരു ശ്വാസമകലം മാത്രം. 

മരിക്കാതിരിക്കില്ല നീ മറക്കാതിരിക്കുക.

                                 #ലഗാരി