പുണരുവാന്‍ കൊതിക്കുന്നോരായിരം ഓര്‍മ്മകള്‍
മഞ്ഞും മഴയുമായി മാറി വന്നിടാവേ
നിറമുള്ള നിനവുകളില്‍ നൗകയായി ഞാന്‍ വെറും
നദികള്‍ തന്‍ കൈകളില്‍ ഒഴുകി അകന്നീടവേ
ഒരു ജന്മം ഇനിയെത്ര അകലെയ്യെന്നോ
എന്നില്‍ നിന്നായിരം കാതം ദുരെയെന്നോ
പിറവി കൊടുക്കാത്ത ചിന്ത തന്‍ ഭാണ്ഡത്തില്‍
നിറമുള്ള സ്വപ്നങ്ങള്‍ ഏറെയെന്നോ
ഒരു ഗാഥപോല്‍ അനന്തമാം ചിന്തകള്‍
പൊതിയുന്ന ജീവിത സുകൃതമെന്നോ
ആഴപ്പരപ്പുകളില്‍ ഓളം കൊതിക്കുന്ന
തിവ്രമാം മോഹമിന്നെറെയെന്നോ?
ക്ഷണികമാം നിര്‍മല ജിവിതത്തെ
തിരയുന്നു ഞാന്‍, ഒരു അന്വേഷിയെപ്പോലെ
തിരികെ ലഭിക്കുകയാണെതെങ്കില്‍
നിന്‍ അരികില്‍ വരാതെ ഞാന്‍ എങ്ങു പോകും
അവിരാമില്ലാത്ത യാത്രപോലെ
അറിയില്ല ഇനിയെന്തു എന്നറിഞ്ഞും
അലയായി നിഴലായി മാറി മാറി
അകലേയ്ക്ക് അകലേക്ക് പോയി മറയും
മഞ്ഞും മഴയുമായി മാറി വന്നിടാവേ
നിറമുള്ള നിനവുകളില്‍ നൗകയായി ഞാന്‍ വെറും
നദികള്‍ തന്‍ കൈകളില്‍ ഒഴുകി അകന്നീടവേ
ഒരു ജന്മം ഇനിയെത്ര അകലെയ്യെന്നോ
എന്നില്‍ നിന്നായിരം കാതം ദുരെയെന്നോ
പിറവി കൊടുക്കാത്ത ചിന്ത തന്‍ ഭാണ്ഡത്തില്‍
നിറമുള്ള സ്വപ്നങ്ങള്‍ ഏറെയെന്നോ
ഒരു ഗാഥപോല്‍ അനന്തമാം ചിന്തകള്‍
പൊതിയുന്ന ജീവിത സുകൃതമെന്നോ
ആഴപ്പരപ്പുകളില്‍ ഓളം കൊതിക്കുന്ന
തിവ്രമാം മോഹമിന്നെറെയെന്നോ?
ക്ഷണികമാം നിര്‍മല ജിവിതത്തെ
തിരയുന്നു ഞാന്‍, ഒരു അന്വേഷിയെപ്പോലെ
തിരികെ ലഭിക്കുകയാണെതെങ്കില്‍
നിന്‍ അരികില്‍ വരാതെ ഞാന്‍ എങ്ങു പോകും
അവിരാമില്ലാത്ത യാത്രപോലെ
അറിയില്ല ഇനിയെന്തു എന്നറിഞ്ഞും
അലയായി നിഴലായി മാറി മാറി
അകലേയ്ക്ക് അകലേക്ക് പോയി മറയും
No comments:
Post a Comment