മറ്റുള്ളവരുടെ പ്രത്യക്ഷാ മുതിര്‍ന്നവരുടെ തെറ്റിദ്ധാരനാപരമായ ആശയങ്ങളെ എതിര്‍ക്കുമ്പോള്‍ നമ്മള്‍ അഹങ്കാരിയും
അനുസരനയില്ലാത്തവനും ആകുന്നു. ആശയങ്ങളെ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നതിനു പകരം അടിച്ചേല്‍പ്പിക്കുന്നതിനോടും അതിനോടുള്ള പ്രതികരണത്തെ ഇത്തരത്തില്‍ വീക്ഷിക്കുന്നതിനോടും കഷ്ട്ടം തോന്നുന്നു.
ഞാന്‍ മാത്രം ശരി എന്നാ വിചാരം ആര്‍ക്കും നല്ലതല്ല. അതുപോലെ തന്നെയാണ് മറ്റൊരാളുടെ വീക്ഷണത്തെ ബഹുമാനികേണ്ടതും.
വീക്ഷണം അടിച്ചേല്‍പ്പിക്കുമ്പോള്‍ പ്രതികരിക്കുന്നു. നമ്മുടെ ഭാഗം പറയുന്നു. ഒരാളുടെ അറിവിന്‍റെയും അതിനെ അടിസ്ഥാനപെടുത്തിയ അയാളുടെ ചിന്താസരണിയുടെയും അടിസ്ഥാനത്തിലാണ് ആശയങ്ങള്‍ രൂപപെടുന്നത്. പ്രായം കൂടിയത് കൊണ്ട് ഒരുവന്‍ വല്യ കിടു ആക്കണം എന്നോ പ്രായം കുറഞ്ഞവന്‍ വെറും മറ്റേതു ആണെന്നുള്ള നമ്മുടെ സമൂഹത്തിന്‍റെ ചിന്തഗതിയും മാറെണ്ടാതാണ്. ബഹുമാനം കൊടുത്താലെ അത് കിട്ടൂ എന്നാ തിരിച്ചറിവും ആവശ്യമാണ്.
—feeling ഇതെന്താ വന്‍വെയോ
ലഗാരി

No comments:
Post a Comment