Welcome to my blog!

Just Think for Now: ഒന്ന് ചിന്തിക്കു

Subscribe to this blog!

Receive the latest posts by email. Just enter your email below if you want to subscribe!

Thursday, 2 July 2015

കാറ്റക്കോം (CATACOMB )


കാറ്റക്കോം (CATACOMB ) എന്ന് വെച്ചാൽ എന്താണ് എന്ന് അറിയാമല്ലോ,പുരാതന റോമിലും മറ്റും ശവമടക്കാൻ സ്ഥലം ഇല്ലാതിരുന്നതിനാൽ,ഭൂമിക്കടിയിൽ തീർത്ത ശവക്കല്ലറകൾ ആണ് കാറ്റക്കോം,ആദ്യ കാലത്ത് പുരോഹിതരെ ആണ് അവിടെ അടക്കം ചെയ്തിരുന്നതെങ്കിൽ പില്ക്കാലത്ത് ഒരു സ്റ്റാറ്റസ് സിംബൽ ആയി അത് മാറി, കയ്യിൽ ഉള്ള കാശിനനുസരിച്ച് ശരീരം മമ്മി ആക്കിയും, വേഷം കെട്ടിച്ചും, കണ്ണാടി കൂടിനുള്ളിൽ ആക്കിയും എല്ലാം ആൾക്കാർ ബന്ധുക്കളുടെ ശവ ശരീരങ്ങൾ സൂക്ഷിച്ചു തുടങ്ങി,അതിനായി നിശ്ചിത തുകയും നടത്തിപ്പുകാർക്ക് കൊടുക്കണമായിരുന്നു,
(പുരോഹിതരുടെ ശവശരീരങ്ങൾ)

വേണമെന്നുള്ളവർക്ക് ഇടയ്ക്കു മരണപ്പെട്ട ആളുകളെ വന്നു കാണാനും അവരുടെ കൈ പിടിച്ചു പ്രാർഥനയിൽ പങ്ക് ചേർക്കാനും വരെ അനുവാദം ഉണ്ടായിരുന്നു ,പൈസ കൊടുക്കുന്നതനുസരിച്ചു പറയുന്ന ദിസസങ്ങളിൽ വേഷം മാറ്റാറു പോലും ഉണ്ടായിരുന്നു ,
ആണുങ്ങൾ, പെണ്ണുങ്ങൾ, കന്യകകൾ, പുരോഹിതർ,സന്യാസിമാർ അങ്ങനെ പല തരത്തിൽ ഉള്ള ശരീരങ്ങൾ വ്യത്യസ്ത അറകളിൽ ആണ് സൂക്ഷിച്ചിരുന്നത് ,AD രണ്ടാം നൂറ്റാണ്ടിൽ തുടങ്ങിയ ഈ രീതി പത്തൊൻപതാം നൂറ്റാണ്ട് വരെ തുടർന്നു, അതിനു ശേഷം ആണ് സെമിത്തേരികൾ നിലവിൽ വന്നത്, പല ശരീരങ്ങളും പല കാറ്റക്കൊമ്പുകളിൽ ആയി ഇപ്പോഴും അത് പോലെ തുടരുന്നുണ്ട്, റോമിലും പാരീസിലും എല്ലാം ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിൽ ഇപ്പോഴും കാറ്റക്കോമ്പുകൾ ഒരു പ്രധാന ഘടകം തന്നെ ആണ്
ഇത്രയും പറഞ്ഞ സ്ഥിതിക്ക്, സിസിലിയിലെ കപ്പൂച്ചിനോ കാറ്റകോമ്പിൽ 1921 ൽ അടക്കം ചെയ്ത ലോകത്തെ ഏറ്റവും സുന്ദരി ആയ മമ്മി എന്നും , സ്ലീപിംഗ് ബ്യൂട്ടി എന്നും,മരണത്തിന്റെ പാവ എന്നും ഒക്കെ അറിയപ്പെടുന്ന ഒന്നിനെ പറ്റി പറയാതിരിക്കാൻ പറ്റില്ല
1920 ൽ രണ്ടാം വയസിൽ ന്യുമോണിയ മൂലം മരണപ്പെട്ട റോസാലിയോ ലൊംബാർഡോ എന്ന പ്രീയപ്പെട്ട മകളെ , അവളുടെ അച്ഛൻ അക്കാലത്തെ എംബാം വിദഗ്ധൻ ആയ അല്ഫ്രെടോ സലഫിയയുടെ സഹായത്തോടെ മാമ്മിഫൈ ചെയ്തു സൂക്ഷിച്ചു
ഏകദേശം നൂറു വർഷങ്ങൾ കഴിഞ്ഞിട്ടും മുഖത്തെ ചിരി പോലും മായാതെ ഇന്നും സാലിയോ ലൊംബാർഡോ അവിടെ ഉണ്ട്, ഇടയ്ക്കു അവൾ കണ്ണടച്ച് തുറക്കുന്നത് കണ്ട പല ടൂറിസ്റ്റുകളും ഭയന്നു, ഒരുപാടു പേരെ അത് അവിടേക്ക് ആകർഷിച്ചു, ഇടക്കാലത്ത് അത് വലിയ ഒരു സംസാര വിഷയം തന്നെ ആയിരുന്നു, അതെപ്പറ്റി പല ചർച്ചകളും നടന്നു, ഒടുവിൽ ഇപ്പോൾ വിദഗ്ധൻമാരുടെ കണ്ടു പിടിത്തം, കണ്ണിൽ സൂര്യ പ്രകാശം പല ആംഗിളുകളിൽ അടിക്കുമ്പോൾ വീഴുന്ന നിഴലുകൾ ആണ് ഈ തോന്നൽ ഉണ്ടാക്കുന്നത് എന്നും അത് യാഥാർത്ഥ്യം അല്ല എന്നുമാണ്,




















#അജയ് കുമാര്‍

No comments:

Post a Comment