ചില തിരിച്ചറിവുകൾ...------------------------------------------------------------------------------------------------------------------
മകൾ
എഞ്ചിനീയറിംഗ് കോളേജിൻ്റെനടയ്ക്കൽ അപ്രതീക്ഷിതമായികണ്ട അച്ഛനെ ആ മകൾ കൂട്ടുകാരികൾക്ക് ഇംഗ്ലീഷിൽ ഇങ്ങനെ പരിചയപ്പെടുത്തിയത്രേ"വീട്ടിനടുത്തുള്ളയാളാ.എൻ്റെ വണ്ടി ശരിയാക്കിയെന്നുപറയാൻ വന്നതാ.പാവം"ഭാഷയറിയാത്ത അച്ഛൻ്റെ കരിപുരണ്ട കുപ്പായവും ഓയിലു പുരണ്ട കറുത്ത കൈകളും അപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു.വാത്സല്യത്തിൻ്റെ വിറ!
കാമുകൻ
പരിചയമില്ലാത്ത ആ ഇരുനില കെട്ടിടത്തിൻ്റെ മുന്നിൽ ബൈക്കു കൊണ്ടു നിർത്തിയപ്പോഴുംഅവളുടെ കണ്ണിൽ അവനോടുള്ളപ്രണയം മാത്രമായിരുന്നു.തുറന്ന വാതിലിനുള്ളിൽ കണ്ട നാലു സുഹൃത്തുക്കളെ കണ്ടപ്പോഴും അവളുടെ കണ്ണിലെ തിളക്കം മങ്ങിയിരുന്നില്ല.പരുങ്ങലോടെയുള്ള അവൻ്റെ രണ്ടു വാക്കുകളിൽ അവളുടെ കണ്ണു ചത്തു." വേറെ വഴിയില്ല.ഒന്നഡ്ജസ്റ്റ് ചെയ്യണം"
അമ്മ
പോസ്റ്റുമോർട്ടം നടത്തിക്കൊണ്ടിരുന്ന ആ മൂന്നു വയസുകാരിയുടെ കീഴ്ഭാഗത്തെക്രൂരമായ മുറിവുകൾ ഡോക്ടറോട് ഇങ്ങിനെ പറഞ്ഞു.കാമുകന് കാഴ്ചവച്ചതാണ്ആരുടെ"എൻ്റെ അമ്മയുടെ "
ഭാര്യ
വാതിൽ തുറന്നു കൊടുക്കവെയുള്ള അവളുടെ വിളറിയ ചിരി അയാൾ കാര്യമാക്കിയില്ല. ഏറെ ക്ഷീണിതനായിരുന്നു അയാൾ."രണ്ടു ദിവസം കഴിഞ്ഞേ വരൂന്ന്പറഞ്ഞിട്ട് ""യാത്ര മുടങ്ങി "ബെഡ് റൂമിലെ കർട്ടനു താഴെ കണ്ട കാലുകൾ അയാളെ തളർത്തിയില്ല.വല്ലാതെ സ്റ്റേഹത്തോടെ ആവേശത്തോടെ കെട്ടിപ്പുണർന്ന്കിടക്കയിൽ കിടത്തി ആ കാലുകൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിക്കൊടുക്കുന്നതു കണ്ടപ്പോൾ അയാൾ തളർന്നുവീണു!
മക്കൾ
ഒന്നുറങ്ങിയെണീറ്റപ്പോൾ ട്രെയിനിൻ്റെ മുരൾച്ച കേൾക്കാനില്ല. ആൾക്കൂട്ടത്തിൻ്റെ ശബ്ദം കേൾക്കുന്നുണ്ട്.ആശ്വാസം .ആരോ വന്ന് തട്ടി വിളിച്ചു." ഇറങ്ങണില്ലേ. ട്രെയിൻ ഇതുവരേഉള്ളൂ"അപ്പോഴും ആ പ്രായമായ അമ്മ പാതി വഴിയിൽ വേർപെടുത്തിക്കളഞ്ഞ മക്കളെതൻ്റെ അകക്കണ്ണു കൊണ്ടു തിരയുകയായിരുന്നു.
സുഹൃത്ത്
ഭാര്യയേയും മക്കളേയും മറ്റൊരിടത്തേക്കു മാറ്റിസ്വന്തം സുഹൃത്തിനെ വീട്ടിലേക്കു ക്ഷണിച്ചു വരുത്തികൊടുക്കാനുള്ള കടബാദ്ധ്യതയുടെ കണക്കുകൾ നിരത്തി തൻ്റെ നിസ്സഹായത വെളിപ്പെടുത്തി മദ്യം നൽകി മയക്കിക്കിടത്തി അരിഞ്ഞരിഞ്ഞരിഞ്ഞ് പോളിത്തീൻ കവറിലാക്കി കളയാൻ കൊണ്ടു പോകുന്നതിനു തൊട്ടു മുൻപ്അയാളുടെ ഫോൺ ശബ്ദിച്ചു.കൊല്ലപ്പെട്ടയാളുടെ.കൊന്നവൻ ഫോണെടുത്തു..."ചേട്ടാ നിങ്ങള് അയാളടുത്തുന്ന് പൈസയൊന്നും വാങ്ങണ്ട.ഞാന് അപ്പഴത്തെ ദേഷ്യത്തിന് പറഞ്ഞതാ. ചേട്ടന് ചങ്ങാതിക്ക്എന്താണ് കൊടുക്കാൻ കൊണ്ടു പോയോ.. കൊടുത്തിട്ട് വന്നോളൂൂ"അയാളുടെ ഡിക്കി തുറന്നു നോക്കവെ, മക്കൾക്ക് കൊടുക്കാൻ ആ സുഹൃത്ത് കൊണ്ടുവന്ന ഓരോജോഡി ഡ്രസും കുറച്ചു കളിപ്പാട്ടങ്ങളും.
വിശപ്പ്
കാറിനുള്ളിലെ അടച്ചിട്ട വാതിലിനുള്ളിൽ എ.സിയുടെ തണുപ്പിൽ വിവസ്ത്രത്തിൽ പരസ്പരംകെട്ടിപ്പുണർന്ന് ആവേശംകൊള്ളുന്ന ആ അപരിചിതർക്കുംഅകത്തെ കാഴ്ച കാണാതെ പുറത്തെഗ്ലാസിൽ തട്ടി കൈ നീട്ടി ഇരക്കുന്നആ അപരിചിതരായ കുഞ്ഞുങ്ങൾക്കുംഒരേ പേര്വിശപ്പ്.
കണ്ണ്പുറം കാഴ്ചകൾ കാട്ടിത്തരാനേ എനിക്കു കഴിയു....അകക്കാഴ്ചകൾ നിങ്ങൾ കണ്ടെത്തേണ്ടതാണെന്ന് കണ്ണ്...!!
കടപ്പാട് : ആരോ.............
No comments:
Post a Comment