Welcome to my blog!

Just Think for Now: ഒന്ന് ചിന്തിക്കു

Subscribe to this blog!

Receive the latest posts by email. Just enter your email below if you want to subscribe!

Sunday, 7 June 2015

സല്‍കരിക്കേണ്ടവര്‍ കൈയിട്ടു വാരുമ്പോള്‍

സല്‍കരിക്കേണ്ടവര്‍ കൈയിട്ടു വാരുമ്പോള്‍
----------------------------------------------------------------------------------------)

ഇന്നു മൂത്താപ്പാടെ കണ്ണോക്കിന് പോയതാണ് ഈ സ്റ്റാറ്റസിന് ആധാരം
നോമ്പ് ആയതു കൊണ്ട് വൈകിട്ട് നോമ്പ് തുറയോടെ കാര്യങ്ങള്‍ തുടങ്ങി. മഗ്രിബിനോടടുപ്പിച്ചു ദികിറുകള്‍ സ്വലാത്തുകള്‍ മറ്റോ പ്രാര്‍ത്ഥനകളും നടന്നു.
മഗ്രിബ് ബാങ്ക് കൊടുത്ത ഉടനെ എല്ലാരും നോമ്പ് മുറിച്ചു. ബജി, വാഴയിക്ക, പൊറോട്ട, ഇടിയപ്പം, നോമ്പ് കഞ്ഞി, പലതരം ഫലങ്ങള്‍ എല്ലാം കൊണ്ടും ഒരു ഗംഭീര നോമ്പ്തുറ.

കുടുംബക്കാര്‍ ആയതു കൊണ്ട് തന്നെ നമ്മള്‍ എല്ലാം ഭംഗിയായി കൊണ്ടുപോകാന്‍ കുറെ ഓടി നടന്നു.

അവസാനം എല്ലാം തീര്‍ന്നു. തലേന്ന് സാദനങ്ങള്‍ കൊണ്ട് വന്നപ്പോള്‍ കൊച്ചാപ്പ പറഞ്ഞത് എല്ലാം ഒരുപ്പാട്‌ ഉണ്ടാകും കുറെ ബാക്കി വരും എന്നാണ്. എന്തായാലും അവസാനത്തെ ഇറച്ചി കറി നമ്മള്‍ വിളമ്പുകാര്‍ കഴിച്ചു.
ഞാന്‍ കൈകഴുകി വന്നപ്പോള്‍ രണ്ടു അതിഥികള്‍ കൂടി വന്നു. അവരെ സ്വീകരിച് ഇരുത്തി പൊറോട്ട പത്രം നോക്കിയപ്പോള്‍ ആകെ കുറച്ച പൊറോട്ട ഉണ്ട്. ഇതിനിടയില്‍ പൊറോട്ട വാരാന്‍ ഒരു സ്ത്രീ പെട്ടിയും കൊണ്ട് നില്‍പ്പുണ്ട്. വന്നവര്‍ക്ക് പൊറോട്ട കൊടുത്തിട്ട് ഇറച്ചി കറി നോക്കി ഞാന്‍ നടന്നു. എല്ല്ലാം വാങ്ങി ഭംഗിയായി നടത്തിയ മച്ചായോട് ചോദിച്ചപ്പോള്‍ മച്ചാ ദയനീയമായി എന്നോട് പറഞ്ഞു " ഞാന്‍ ഇതുവരെ ഒന്നും കഴിച്ചില്ലെടാ". കഷ്ട്ടം തോന്നി. 

വിരുന്നുകാര്‍ക്കു വേണ്ടി അടുക്കളേല്‍ കറി ഉണ്ടോന്ന്‍ ചോദിച്ച എന്നെ ചിലര്‍ മോശമായി സംസാരിച്ചു ഇറക്കി വിട്ടു.
ഒരുപാട് ഉണ്ടാക്കിയ ഈ ഭക്ഷണം എല്ലാം എവിടെ പോയി.?????

വിളമ്പല്‍ തുടങ്ങിയപ്പോ മുതല്‍ പെണ്ണുങ്ങള്‍ സ്വന്തം വയറും സ്വന്തം കൈയ്യില്‍ കരുതിയ കവറുകളും നിറക്കലായിരുന്നു. എല്ലാ സാധനങ്ങളും അടുകളയില്‍ ഓരോ തട്ട് പിടിച്ച ശേഖരിച്ചു വെച്ചിരിന്നു. ഇറച്ചി കറി മുതല്‍ അവിടെ കൊടുത്ത സകല സാധനങ്ങളും മൂന്ന് അടുക്കളയിലെ പല അലമാരകളിലായി പെറുക്കി വെച്ചു.

ഈ അടിച്ചുമാറ്റല്‍ പ്രക്രിയക്കിടയില്‍
ചെന്ന് കറി ചോദിച്ചത് കൊണ്ടാണ് എന്നെ നല്ല രീതിയില്‍ മറുപടി തന്നു എല്ലാരും പറഞ്ഞയച്ചത്.
വിരുന്നിനു ക്ഷണിച്ചവര്‍ക്കും ക്ഷണിക്കപെട്ടവര്‍ക്കും തികയാതെ വിരുന്നു നടത്തുന്ന കുടുംബക്കാര്‍ ചേര്‍ന്നാണ് ഈ സാധനങ്ങള്‍ അടിച്ചു മാറിയത് എന്നത് മറ്റൊരു വസ്തുത. എല്ലാം വാങ്ങി പണം മുടക്കിയ ആള്‍ പോലും ഇന്നു പട്ടിണി കിടന്നു.

തെക്കന്‍കേരളത്തില്‍ മാത്രം കാണുന്ന ഈ വൃത്തികെട്ട കാറ്റ് നാറ്റം പരത്താന്‍ തുടങ്ങീട്ട് കാലം കുറെ ആയി. എവിടെ അതിഥിയെ മാനിക്കാതെ ആതിഥേയന്‍ തന്നെ കാര്യം കാണുന്നു. എല്ലാവരും കഴിച്ചിട്ട് ബാക്കി വരുന്നത് വീട്ടുക്കാര്‍ ബന്ധുക്കള്‍ക്കോ മാറ്റ് ആവശ്യക്കാര്‍ക്കോ നല്ക്കുന്നതാണ് വടക്കന്‍ കേരളത്തിലേയും അതുപോലെ തന്നെ മാന്യവുമായ രീതി. ഇതു ഒരുമാതിരി സ്വന്തം പേരില്‍ കടല്‍ തന്നെ ഉണ്ടെങ്കിലും പട്ടി നക്കിത്തരം കാണിക്കും എന്ന് പറയേണ്ടിയിരിക്കുന്നു.

No comments:

Post a Comment