ഒരു മനുഷ്യന്‍ മരിക്കുന്നതില്‍ ഈ ലോകത്ത് ആരും തന്നെ വിഷമിച്ചു കാണാറില്ല. പ്രതിഷേധിക്കാറില്ല എന്നാല്‍ ഒരു സമുദായത്തില്‍ പെട്ടവരോ, മതത്തില്‍ പെട്ടവരോ മരിച്ചാല്‍ , കൊല ചെയ്യപെട്ടാല്‍ അതിനെതിരെ പ്രതികരിക്കാനും വിമര്‍ശിക്കാനും ആളുണ്ട്. മനുഷ്യനെ മനുഷ്യനായി കാണുന്ന കണ്ണുകള്‍ ഇന്നില്ല. സമൂഹം എന്ന ചട്ട കൂടില്‍ ഒതുങ്ങിയ നിര്‍വികരാനായ ഒരു ജീവിമാത്രമാണ് മനുഷ്യന്‍. അവന്‍റെ വാക്കുകളെ മാനിക്കപെടുന്നതും അന്ഗീകരിക്കപെടുന്നതും അവനു പോലും വിലയിടപ്പെടുന്നതും അവന്‍ ഇത്തരത്തില്‍ ഏതെങ്കിലും ഒരു സംഘത്തിന്‍റെ പേരോടെ ചേരുമ്പോള്‍ ആണ് .
ഐസിസ് കൊന്ന മനുഷ്യരെ കുറിച്ച് ചിന്തിക്കാനോ അവര്‍ക്കായി കണ്ണീര്‍ പൊഴിക്കാനോ ആരും ഉണ്ടായില്ല. പകരം അവിടെ മരിച്ചു വീണവരെ മതത്തിന്റെ പേരില്‍ വിചാരണ ചെയ്യുകയാണ് ഉണ്ടായത്. മതത്തിന്റെ പേരില്‍ മരിച്ചവരെയും കൊന്നവരെയും ഒരുപോലെ പിച്ചിച്ചീന്തി എന്നിട്ട് ആ പ്രവര്‍ത്തിയെ ഒമാനത്തോടെ വിളിച്ചു "മനുശ്വത്വം" എന്ന്.
ലോകത്ത് എവിടെയും ആരും വേദനിച്ചില്ല. പാലസ്തീനെ ഇറാന്‍ ആക്രമിച്ചപ്പോളും, പാകിസ്ഥാനിലെ കുരുന്നുകള്‍ ഭീകരരാല്‍ കൊല്ലപെട്ടപോളും, യു.സ്സില്‍ സഹപാഠിയുടെ ആക്രമണത്തില്‍ കുട്ടികള്‍ മരിച്ചപ്പോളും അവസാനമായി ഐസിസ് കുറെ നിരപരാധികളെ കൊന്നോടുക്കിയപ്പോളും അവിടെ സാമൂഹ്യ മാധ്യമങ്ങളും മറ്റു മനുഷ്യത്വം പുലമ്പുന്ന സകല ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളും സംസാരിച്ചത് മരണത്തെ കുറിച്ചോ അതുമൂലം ഒറ്റപെട്ട കുടുംബങ്ങളെ കുറിച്ചോ അല്ല അവര്‍കെല്ലാം പറയാനുണ്ടായിരുന്നത് മതത്തെ കുറിച്ചായിരുന്നു.
മറ്റൊരാളുടെ മരണം വരെ മതത്തിന്‍റെ പേരില്‍ പോരടിക്കാനുള്ള ആയുധമായി നമ്മള്‍ ഉപയോഗിച്ചു. മനുഷ്യത്വം ഇല്ലെങ്കില്‍ പിന്നെന്തു മനുഷ്യന്‍. ഈ മനുഷ്യന്‍ ഇല്ലെങ്കില്‍ പിന്നേതു മതം. പരസ്പരം പോരടിക്കാന്‍ മാത്രമായി എന്തിനാ നമ്മുക്കൊരു മതം?
കേരളത്തില്‍ ഹിന്ദുക്കള്‍ ആണെങ്കില്‍ ഇന്നും ജാതിയുടെ പേരില്‍ വിഭജനം അനുഭവിക്കുന്നു (ഹിന്ദുവെന്ന മതവും അതിലെ ജാതിയും തമ്മില്‍ പോര്) . മുസ്ലിങ്ങള്‍ തങ്ങളിലെ ആശയപരമായ അടി നിര്‍ത്തിയിട്ടു നന്നാവുന്ന ലക്ഷണം ഇല്ല. ക്രിസ്താനികള്‍ അവര്‍ നല്ല ഗോറില്ല യുദ്ധവും നടത്തുന്നു.
സാമൂഹ്യ മാധ്യമങ്ങള്‍ അടക്കമുള്ളവയില്‍ ശക്തികൂടിയ മതവിധ്വേഷമാണ് ഉറഞ്ഞു തുള്ളുന്നത്. നമ്മുടെ കേരളം അല്ലെങ്കില്‍ ഒത്തോരുമയില്‍ പേര് കേട്ട നമ്മുടെ രാജ്യം അടുത്ത നൂറ്റാണ്ടോടു കൂടി പിളര്‍ന്നു പോകും. ലോകത്ത് മാന്യമായി അനേകം മതങ്ങള്‍ ഒത്തുരുമിച്ചു പാര്‍ക്കുന്നത് നമ്മുടെ ഇന്ത്യയിലാണ് എന്നത് കൊണ്ട് തന്നെ ഇവിടെ കുളം കുത്താന്‍ പലരും ശ്രമിക്കുന്നു. നമ്മള്‍ ഓരോ വെക്തി എന്ന നിലയില്‍ ഇതിനെതിരെ പ്രതികരിക്കുകയും.പരസ്പരം ചളി വാരി തേക്കുന്ന രീതി കൈക്കൊള്ളതിരിക്കുന്നതും നമ്മുടെ ഭാവി തലമുറയെ ശോഭനമാകും. അല്ലെങ്കില്‍ ലോകത്ത് ഭാവിയില്‍ മതത്തിന്‍റെ പേരില്‍ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്ന ഒരു രാജ്യമായി ഇന്ത്യ മാറും.
നഷ്ട്ടപെടുമ്പോള്‍ മാത്രമേ നമ്മള്‍ ഒറ്റകെട്ടായി നിന്നതിന്‍റെ വില അറിയൂ.
No comments:
Post a Comment