സാമൂഹിക അടിമത്ത്വം
-------------------------------------------------------------------------------------------------------------------------
1947 ആഗസ്റ്റ് 14 അര്‍ദ്ധരാത്രിക്ക് നാം നേടിയെടുത്തു എന്ന് പറയപെടുന്ന സ്വാതന്ത്ര്യം. ഗാന്ധിജിയും സുഭാഷ്‌ചന്ദ്രബോസും മറ്റു പ്രമുഖരും അപ്രമുഖരും പോരാടി നേടിയെന്നു പറയുന്ന നാം അവകാശപെടുന്ന സ്വാതന്ത്ര്യം. ഈ സ്വാതന്ത്ര്യത്തിന്‍റെ അടിമത്വത്തെ കുറിച്ച് ചിലത് പറയുവാന്‍ താല്‍പര്യപെടുന്നു.
നമ്മുടെ നിത്യ ജീവിതത്തില്‍ നിന്ന് തന്നെ തുടങ്ങാം.
ഇന്നു രാവിലെ എണീറ്റവരും താമസിച്ചു എണീറ്റവരും ഒരേപോലെ കഴിച്ചു കാണും ബ്രേക്ക് ഫാസ്റ്റ് അല്ലെ?. ഇനി അത് കിട്ടിയിലേലും എന്തായാലും ലഞ്ച് അല്ലെങ്കില്‍ മിനിമം വൈകിട്ട് ഒരു ചായ കുടിച്ചു കാണും. ഇനി ഇതൊന്നും ഇല്ല പട്ടിണി ആണെങ്കിലും ബാക്കി വായിക്കുക :p ;)
മനുഷ്യന് വിശക്കുമ്പോള്‍ കഴിക്കാനുള്ളതാണ് ആഹാരം. അതിനെ ഒരു സമയത്തെ അടിസ്ഥാനമാക്കുകയും ഓമനപേര് നല്‍ക്കുകയും ചെയ്തത് വ്യാവസായിക വിപ്ലവം ഉണ്ടായത് മുതലാണ്. മുതലാളിത്ത സമൂഹം കൂടുതല്‍ ഉത്പാദനം ലക്ഷ്യം വെച്ച് നടപ്പിലാക്കിയ ഏര്‍പ്പാട്. ചിലര്‍ ഇതിനു അടിമപെടുന്നും ഉണ്ടെന്നത് നമ്മുടെ വീടുകളിലെ വിരമിച്ച സര്‍ക്കാര്‍ ഇതര ജോലി അനുഷ്ട്ടിച്ചവരെ നോക്കിയാല്‍ മനസ്സിലാകും.
അതുപോലെ അടിമത്ത്വം എല്ലാത്തിലും നിറഞ്ഞു നില്‍ക്കുന്നു. നമ്മുടെ ചിന്തകള്‍ പോലും അടിമത്വത്തില്‍ മുങ്ങി കിടക്കുന്നു.
എന്തേലും പഠിക്കണമെന്നും പഠിച്ചിലേലും ജോലിക്ക് പോയി കുടുംബം നോക്കണമെന്നും അനിഖിലിതമായ അടിമത്ത്വ നിയമങ്ങള്‍.
കെട്ടിയാല്‍ കുട്ടി ഉണ്ടാകണമെന്നും ഒരു നിയമം തന്നെയാണ്. കുറച്ചു നാളതെക്ക് കുട്ടി വേണ്ടെന്നു വെച്ചാല്‍ പോലും അവിടെയും നിയമ ലംഘനതിന്‍റെ നാറ്റപുറങ്ങള്‍ വന്നു കുരക്കും.
തിങ്കള്‍ മുതല്‍ വെള്ളിവരെ 9-5 വരെ പണിയെടുക്കണമെന്നും 40 വയസ്സുവരെയുള്ള കാലം കഷ്ട്ടപെടണമെന്നും അതിനു ശേഷം അറുപതു എഴുപതുകളില്‍ വിരമിച് കുടുംബത്തില്‍ കഴിച്ചു കൂട്ടാനും നമ്മളെ ആരാ പഠിപ്പിച്ചത്.
സ്വന്തം തീരുമാനത്തെ സമൂഹത്തിന്‍റെയും മറ്റു ശക്തരുടെയും (നിങ്ങളുടെ കാഴ്ചപ്പാടില്‍ ശക്തര്‍) ചിന്തകളെ വെച്ച് അളന്നു കണക്കു കൂട്ടി അവസാനം സ്വന്തം തീരുമാനം പലതിനും പലര്‍ക്കും വേണ്ടി ത്യജിക്കുന്നവര്‍. ഒരു കാര്യത്തില്‍ അല്ലെങ്കില്‍ മറ്റൊന്നില്‍ നാം ഇന്നും സ്വത്രത്രരല്ല എന്ന വാസ്തവം അറിഞ്ഞിട്ടും നാം സ്വതത്രരാനെന്നു വാദിക്കുന്നു. സ്ഥാപ്പിക്കാന്‍ ശ്രമിക്കുന്നു.
No comments:
Post a Comment