പറക്കാന്‍ കൊതിക്കുന്ന ആഗ്രഹങ്ങള്‍
ധര്‍മ്മാനുരൂപമായ മതം
യുക്തിസഹമായ ചിന്തകല്‍
മുന്നില്‍ ഒറഞ്ഞു തുള്ളുന്ന യാഥര്‍ത്ഥ്യം
ഹൃദയത്തില്‍ ആദര്‍ശം
ഈ പഞ്ചങ്ങള്‍ പരസ്പരും പോരാടുന്നു.
നിലനില്‍പ്പിന്റെ പോരാട്ടം.
ആതിപത്യത്തിന്‍റെ പോരാട്ടം.
ഒന്നില്‍ ലയിക്കാനോ
ലയിക്കുന്നതില്‍ നില്‍ക്കാനോ
നില്‍ക്കുന്നതില്‍ സ്വതന്ത്രമായി തുടരാനോ
സാധിക്കാതെ
സ്വാതന്ത്രത്തിന്റെ പക്ഷികള്‍
അടിമത്വത്തിന്റെ കാണാ
ചിറകുകളുമായി പറക്കുന്നു.
ലക്ഷ്യമില്ല
എല്ലാരും തുഴയുന്നു.
കൂടെ ഞാനും.
No comments:
Post a Comment